Your Image Description Your Image Description
മലപ്പുറം: മംഗലാപുരത്ത് വെച്ച് ആർ.എസ്.എസ്, ബജ്റംദൾ പ്രവർത്തകർ ചേർന്ന് അഷ്റഫ് എന്ന യുവാവിനെ ആൾക്കൂട്ട കൊലപാതകത്തിന് പിന്നിൽ സംഘ്പരിവാറിൻ്റെ ഉന്മാദ ദേശീയത ഉയർത്തുന്നു വംശീയ രാഷ്ട്രീയമാണ് എന്ന് സോളിഡാരിറ്റി അഭിപ്രായപ്പെട്ടു. ആയതിനാൽ തന്നെ ഈ വംശീയ കൊലപാതകങ്ങളെ അമർച്ച ചെയ്യാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ആർഎസ്എസ്, ബജ്റംദൾ  പ്രവർത്തകരായ 20 ഹിന്ദുത്വ ഭീകരരെ കർണാടക പോലീസ് നിലവിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ അഷ്റഫിന്റെ കുടുംബത്തിന് സമ്പൂർണ്ണമായ നീതി നടപ്പിലാക്കുന്നത് വരെ കേരള സർക്കാരിൻറെ കൂടി ശക്തമായ ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടായിരിക്കേണ്ടതാണ്.
കൊല്ലപ്പെട്ട അഷ്റഫിന്റെ കുടുംബത്തെ ജില്ലാ – ഏരിയാ നേതാക്കൾ സന്ദർശിക്കുകയും അഷ്റഫിന്റെ പിതാവിനെ കണ്ട്  സോളിഡാരിറ്റിയുടെ പിന്തുണയും ഐക്യദാർഢ്യവും അറിയിക്കുകയും അഷ്റഫിന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *