Your Image Description Your Image Description

കേരളത്തിൽ പുതിയ കെപിസിസി അധ്യക്ഷന് തിരഞ്ഞെടുത്തു എല്ലാവർക്കും സന്തോഷം ഇടഞ്ഞുനിന്ന സുധാകരനും ഒടുവിൽ സണ്ണി തന്റെ പ്രിയപ്പെട്ടവൻ എന്നു പറഞ്ഞ് ചേർത്തുപിടിച്ചു എന്നാൽ എല്ലാവരും മറന്നു പോയത് ആന്റോ ആന്റണിയെ ഉറങ്ങിക്കിടന്നവനെ വിളിച്ചുണർത്തി ചോറില്ല എന്നു പറഞ്ഞതുപോലെയുള്ള അവസ്ഥയായി പോയി ആന്റോ ആന്റണിക്ക് കെപിസിസി അധ്യക്ഷപദം നഷ്ടപ്പെട്ടതിൽ കടുത്ത അതൃപ്തി.പിന്നിൽ സുധാകരപക്ഷം എന്ന് അനുകൂലികൾ പോലും ഉറക്കെ വിളിച്ചു പറയാൻ തുടങ്ങി. സുധാകരന്റെ കടുംപിടുത്തം കൊണ്ടു തന്നെയാണ് ആൻഡോ ആന്റണിക്ക് കിട്ടേണ്ടിയിരുന്ന പദവി നഷ്ടമായത്. അത് കുറച്ചൊന്നുമല്ല ആന്റോയെ നീരസപ്പെടുത്തുന്നത്. അവസാന നിമിഷം വരെ വലിയ പ്രതീക്ഷയിലായിരുന്നു ആൻ്റോ ക്യാമ്പ്. അപ്രതീക്ഷിതമായി വന്ന ഹൈക്കമാൻഡിന്റെ തീരുമാനത്തിൽ അമ്പരന്നു നിൽക്കുകയാണ് ആന്റണിയും കൂട്ടരും. ഒരു ഉപജാപക സംഘം തന്നെ തനിക്കെതിരെ പ്രവർത്തിച്ചു എന്നായിരുന്നു ആൻ്റോ ആന്റണിയുടെ പ്രതികരണം.വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുൻപ് നേതൃമാറ്റം ഉണ്ടാകുമെന്ന് സൂചന ലഭിച്ചതിന് പിന്നാലെ തന്നെ ആൻ്റോ ആൻ്റണിയുടെ പേരും ചർച്ചയായിരുന്നു. ക്രൈസ്തവ വിഭാഗത്തിൽ നിന്നും ഒരു നേതാവ് അധ്യക്ഷ പദവിയിലേക്ക് വരുമെന്ന് വ്യക്തമായതോടെ ആൻ്റോയും കൂട്ടരും ഉണർന്നു. സഭയുടെ പിന്തുണ ഉറപ്പിക്കാനടക്കം നീക്കങ്ങളും ഇതിനു പിന്നാലെ ഉണ്ടായി. എന്നാൽ സുധാകരന്റെ കടുത്ത എതിർപ്പ് എല്ലാം താളം തെറ്റിച്ചു.പ്രഖ്യാപനം വരുമ്പോൾ നടത്തേണ്ട ആഘോഷങ്ങൾ അടക്കം തീരുമാനിച്ചുവെച്ച ആന്റോ ക്യാമ്പിന് കടുത്ത പ്രഹരമാണ് സണ്ണി ജോസഫിനെ അധ്യക്ഷൻ ആക്കിയതിലൂടെ ഉണ്ടായത്. പ്രഖ്യാപനം വന്നതിന് പിന്നാലെ മാധ്യമങ്ങളെ കാണാൻ പോലും അദ്ദേഹം തയ്യാറായില്ല. കൂടിയാലോചനകൾക്ക് ശേഷം തന്റെ അതൃപ്ത്തി പരസ്യമാക്കിയായിരുന്നു ആന്റോയുടെ ആദ്യ പ്രതികരണം.
ആന്റയ്ക്കെതിരെ നീങ്ങി ഉപജാപക സംഘം കോൺഗ്രസിനുള്ളിൽ തന്നെയാണെന്നാണ് ഒപ്പമുള്ളവർ പറയുന്നത്. അതുകൊണ്ടുതന്നെ പാർട്ടിക്കുള്ളിൽ എതിർപ്പ് ശക്തമായി അറിയിക്കാനാണ് ആൻ്റോയുടെ തീരുമാനം. എന്നാൽ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന പശ്ചാത്തലത്തിൽ പ്രശ്നം കൂടുതൽ വഷളാക്കാതെ കൊണ്ടുപോകാൻ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.പുതിയ ഒരു മുഖം കെപിസി സി അധ്യക്ഷസ്ഥാനത്തേക്ക് വരണമെന്നുള്ളതും അത് മുഖ്യധാരാ പ്രവർത്തനത്തിൽ നിൽക്കുന്ന ഒരാൾ ആകണം എന്നതിനും പുറമേ ക്രിസ്തീയ വിഭാഗത്തിൽ നിന്നുള്ള വ്യക്തി കൂടിയാകണമെന്നുള്ളതെല്ലാം ആന്റണിക്ക് അനുകൂലമായ ഘടകങ്ങൾ ആയിരുന്നു എന്നാൽ സുധാകരന്റെയും സുധാകരൻ പക്ഷത്തിന്റെയും കടുത്ത നീരസമാണ് ആന്റോയ്ക്ക് കിട്ടേണ്ടിയിരുന്ന വലിയ ചുമതലയും സിംഹാസനവും നഷ്ടപ്പെടുത്തിയത് അതുകൊണ്ടുതന്നെ പാർട്ടി ഉപേക്ഷിച്ച് പടിയിറങ്ങാൻ പോലും സന്നദ്ധനായാണ് ആന്റോ നിൽക്കുന്നത് എന്നുള്ള അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. തന്റെ അനുയായികൾക്കിടയിൽ പോലും ഒറ്റ ദിവസം കൊണ്ട് ആന്റോയെ ഈ തിരസ്കരണം പരിഹാസ്യനാക്കി മാറ്റി മാധ്യമങ്ങളോട് മറ്റു ജനപ്രതിനിധികളോടോ പ്രതികരിക്കാതെ ആന്റോ മറഞ്ഞിരിക്കേണ്ട സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങൾ കൊണ്ട് എത്തിച്ചത് കോൺഗ്രസിന്റെ സ്ഥിരതയില്ലാത്ത നിലപാട് തന്നെയാണ്. മുതിർന്ന നേതാക്കന്മാരുടെ ഇഷ്ടക്കാർക്കും മാത്രമേ അധികാരത്തിലേക്ക് വരാൻ കഴിയൂ എന്നുള്ളതിന്റെ ഉദാഹരണം കൂടി ആവുകയാണ് ആന്റോയെ തഴഞ്ഞത്. മുതിർന്ന നേതാക്കന്മാർക്ക് ശിങ്കിടിപ്പണി ചെയ്തും അവർ പറയുന്നത് ഓച്ഛാനിച്ചു നിന്ന് കേട്ടും അനുസരിച്ചും നിന്നാൽ മാത്രം അധികാര കസേരയിലേക്ക് തങ്ങളെ നോമിനേറ്റ് ചെയ്യുമെന്നും അല്ലെങ്കിൽ പുറന്തള്ളുമെന്നും ചില മുറുമുറുപ്പുകളും കോൺഗ്രസിനുള്ളിൽ ഉയരുന്നുണ്ട്.അടുത്ത കോൺഗ്രസിന്റെ യുദ്ധം ആന്റോ ആന്റണിയുടെ പ്രശ്നം പരിഹരിക്കുന്ന കാര്യത്തിന് ചൊല്ലി അങ്കുമോ എന്ന കാര്യം കണ്ടറിയണം

Leave a Reply

Your email address will not be published. Required fields are marked *