Your Image Description Your Image Description

നീണ്ട നാളായുള്ള കെപിസിസി പ്രസിഡന്റ് എന്ന അപയോഗത്തിന് അവസാനമായി സണ്ണി ജോസഫിനെ ആസ്ഥാനത്ത് അവരോധിച്ചു. എന്നാൽ അതേസമയത്ത് പുറത്താക്കപ്പെട്ട കെ സുധാകരന്റെ പുറത്താക്കാതിരിക്കാൻ വേണ്ടി കഴിഞ്ഞ ദിവസങ്ങളിൽ കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ കേരളം മറക്കില്ല. കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഉന്നമനത്തിന് വേണ്ടി എത്രയോ കാലം പ്രയത്നിച്ച അനുഭവസമ്പത്തും പ്രവർത്തി പരിചയവുമുള്ള ഒരു നേതാവിനെ യുവ നേതാക്കൾക്കു വേണ്ടി മൂലക്കു ന്യൂജൻ നേതാക്കന്മാരുടെ മുന്നിലും അവരുടെ കുതന്ത്രത്തിനു മുന്നിലും പിടിച്ചുനിൽക്കാൻ കഴിയാതെ വൻമരം കടപുഴകി വീണു എന്ന് പറയാതിരിക്കാൻ കഴിയില്ല. ഇത് ആദ്യമല്ല കോൺഗ്രസുകാർ മുതിർന്ന നേതാക്കന്മാരെ മൂലക്കുടിയും ചവിട്ടിപ്പുറത്താക്കിയും അപമാനിച്ചിറക്ക് കിട്ടും തങ്ങളുടെ ഇഷ്ടക്കാർക്ക് സിംഹാസനങ്ങൾ ഒഴിച്ചിട്ടു കൊടുക്കുന്നത്. അതിന്റെ തുടർക്കഥയിലെ അവസാന കഥയായി കെ സുധാകരനും മാറി.ഇക്കഴിഞ്ഞ കാൽ നൂറ്റാണ്ടിനുള്ളിൽ ഹൈക്കമാൻഡും ഗ്രൂപ്പുകാരും ചേർന്ന്‌ അപമാനിച്ച്‌ ഇറക്കിവിട്ടത്‌ ഒമ്പത്‌ കെപിസിസി പ്രസിഡന്റുമാരെ. 2001ൽ തെന്നല ബാലകൃഷ്‌ണപിള്ളയിൽ തുടങ്ങിയ ചരിത്രം ഇപ്പോൾ കെ സുധാകരനിൽ എത്തി നിൽക്കുന്നു. കേമന്മാരായി അവതരിപ്പിച്ച്‌ ആഘോഷപൂർവം പ്രതിഷ്‌ഠിച്ചവരെയാണ്‌ പിന്നീട്‌ പരാജയപ്പെട്ടവരായി ചിത്രീകരിച്ച്‌ പുറത്തിറക്കിവിടുന്നത്‌. തെന്നല ബാലകൃഷ്‌ണപിള്ളയും മുല്ലപ്പള്ളി രാമചന്ദ്രനും മറ്റും സർവാദരണീയ നേതാക്കളെന്ന വിശേഷണത്തിലാണ്‌ കെപിസിസി പ്രസിഡന്റുമാരായത്‌. എന്നാൽ ഇവരെ ഒഴിവാക്കിയതിന്റെ കാരണം പോലും വെളിപ്പെടുത്തിയില്ല.തെന്നല ബാലകൃഷ്‌ണപിള്ളയെ 2001ൽ പുറത്താക്കിയത്‌ യുഡിഎഫ്‌ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന്‌ പിന്നാലെ. തെരഞ്ഞെടുപ്പിൽ നയിച്ചതിന്‌ അദ്ദേഹത്തോട്‌ നന്ദി പറയാൻ ഹൈക്കമാൻഡ്‌ തയ്യാറായില്ലെന്ന്‌ പരാതി വന്നു. 2001ൽ കെപിസിസി പ്രസിഡന്റായ കെ മുരളീധരനെ രൂക്ഷമായ ഗ്രൂപ്പ്‌ യുദ്ധം പരിഹരിക്കാൻ 2004ൽ വൈദ്യുതി മന്ത്രിയാക്കി. എന്നാൽ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ തോറ്റ്‌ മുരളീധരൻ നാണം കെട്ടു. വടക്കാഞ്ചേരിയിൽ യുഡിഎഫ്‌ സിറ്റിങ്‌ സീറ്റിലാണ്‌ അന്ന്‌ മുരളീധരൻ പരാജയപ്പെട്ടത്‌.പിന്നീട്‌ വന്ന പി പി തങ്കച്ചനും തെന്നലയും നിഷ്‌പ്രഭരായി പടിയിറങ്ങി. 2005 മുതൽ 2014 വരെ പ്രസിഡന്റായി പ്രവർത്തിച്ച രമേശ്‌ ചെന്നിത്തലയെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ‘താക്കോൽ സ്ഥാനം’ നൽകി ഒഴിവാക്കി. തുടർന്ന്‌ ഹൈക്കമാൻഡ്‌ നിയോഗിച്ച വി എം സുധീരനെ കോൺഗ്രസിലെ ആഭ്യന്തരകലഹം ശക്തമായതോടെ പുറത്താക്കി. ‘ഇടക്കാല അധ്യക്ഷനായി’ എം എം ഹസ്സൻ വന്നു. ഡൽഹിയിൽ നിന്നെത്തിയ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു അടുത്ത ഊഴം. എന്നാൽ മുല്ലപ്പള്ളിയെ അപ്രതീക്ഷിതമായി പുറത്താക്കി 2021ൽ കെ സുധാകരനെ നിയമിച്ചു. കോൺഗ്രസിനെ സെമികേഡർ പാർടിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനെ പുറത്താക്കുമെന്നും വീമ്പ് പറഞ്ഞ സുധാകരനെ ആദ്യമൊക്കെ യുഡിഎഫ്‌ പത്രങ്ങൾ തോളിലേറ്റി. എന്നാൽ ഹൈക്കമാൻഡിന്റെയും ഗ്രൂപ്പ്‌ നേതാക്കളുടെയും ഓപ്പറേഷനിൽ സുധാകരനും വീണു.ഒടുവിൽ തനിക്ക് പ്രിയപ്പെട്ട ഒരാളെ തന്നെ ആസ്ഥാനത്തേക്ക് കൊണ്ടുവരാൻ കഴിഞ്ഞു എന്നതിന്റെ ചെറിയ ഒരു കൃതാർത്ഥത എങ്കിലും ബാക്കിയാക്കി സുധാകരനും തന്റെ ഇക്കഴിഞ്ഞ നാളുകളിലെ മുഴുവൻ പ്രയത്നത്തിനും യാതൊരു ഫലവും ലഭിക്കാതെ വെറുംകയ്യോടെ കോൺഗ്രസ് പാർട്ടിയുടെ അമരത്തുനിന്ന് പടിയിറങ്ങും. ഇനി ഭരിക്കുക യുവ നേതാക്കന്മാരാണ്. അവരുടെ വാക്കുകൾക്ക് മുന്നിൽ ഓച്ഛാനിച്ചു നിൽക്കേണ്ട ഗതികേടിലേക്ക് ഓരോ കോൺഗ്രസിലെ മുതിർന്ന നേതാക്കന്മാരെയും ഒടുവിൽ അയക്കാമായിരുന്നു കൊണ്ടുചെന്ന് എത്തിച്ചു.യുവ നേതാക്കന്മാരുടെ അകമഴിഞ്ഞ സന്തോഷവും ആഹ്ലാദപ്രകടനവും കണ്ടാൽ തന്നെ അറിയാം ഇനി ഭരണം ഞങ്ങളുടെ കയ്യിലാണ് എന്നും നിങ്ങൾ വെറും നിറം മങ്ങിയ പട്ടങ്ങളായി മൂലയ്ക്ക് ഒതുങ്ങിയിരിക്കേണ്ടി വരുമെന്നും. ഇത്രയും കാലം കേരളത്തിലെ കോൺഗ്രസുകാർ തുടർന്നുവന്ന ചവിട്ടി പുറത്താക്കൽ നാടകത്തിന്റെ അവസാന ആണി അടിച്ചത് കെ സുധാകരൻ എന്ന കേരള കോൺഗ്രസിലെ മികച്ച നേതാവിന്റെ കസേരയ്ക്ക് തന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *