Your Image Description Your Image Description

സുധാകരനെ പിടിച്ചു പുറത്താക്കി പുതിയ കെപിസിസി അധ്യക്ഷനെ . ഗ്രൂപ്പ് തർക്കങ്ങൾക്കും ആരോപണങ്ങൾക്കുമൊടുവിൽ പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിച്ച് ഹൈക്കമാന്റ്. സണ്ണി ജോസഫാണ് പുതിയ കെപിസിസി അധ്യക്ഷൻ. കെ സുധാകരന് പകരമായാണ് സണ്ണി ജോസഫിനെ നിയമിച്ചത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പ്രഖ്യാപനം നടത്തിയത്. കെ സുധാകരൻ ഇനി മുതൽ പ്രവർത്തക സമിതി ക്ഷണിതാവാകും. പിസി വിഷ്ണു നാഥിനെയും ഷാഫി പറമ്പിലിനെയും എ പി അനിൽ കുമാറിനെയും കെപിസിസിയുടെ വർക്കിങ് കമിറ്റി പ്രസിഡന്റുമാരായും നിയോ​ഗിച്ചു. എം എം ഹസന് പകരം അടൂർ പ്രകാശ് യുഡിഎഫ് കൺവീനറാകും.കഴിഞ്ഞ ദിവസങ്ങളിൽ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ എന്തുവന്നാലും താൻ അധ്യക്ഷസ്ഥാനം വിട്ടു പോകില്ലെന്ന നിലപാടിലായിരുന്നു കെ സുധാകരൻ.ഒടുവിൽ കാര്യങ്ങൾക്കൊരു തീരുമാനമായി. സുധാകരൻ പുറത്തു തന്നെ എന്ന് ഉറപ്പായി.
എന്നാലും എന്റെ കോൺഗ്രസുകാരെ ഈ ചെയ്തത് വല്ലാത്തൊരു ചതിയായിപ്പോയി. ഒന്നുമില്ലെങ്കിലും ആ മനുഷ്യന്റെ പ്രായത്തെ എങ്കിലും മാനിക്കാമായിരുന്നു. എത്ര പ്രാവശ്യം കരഞ്ഞു കാലുപിടിച്ച് പിന്നാലെ നടന്നതാണ് മുതിർന്ന നേതാവ് എ കെ ആന്റണിയെ കണ്ടു പോലും എന്നെ അപമാനിച്ചിറക്കി വിടരുതെന്ന് പറഞ്ഞു. എന്നിട്ടും അതൊന്നും ചെവിക്കൊള്ളാതെ സുധാകരനെ പിടിച്ചു പുറത്താക്കാൻ മാത്രം കഴിവില്ലാത്ത നേതാവായിരുന്നില്ല അദ്ദേഹം എന്നാണ് പരക്കെ അഭിപ്രായം. പിന്നെ ഒരു ഹിന്ദുവിനെ തഴഞ്ഞ് ക്രൈസ്തവരുടെ വോട്ടു പിടിക്കാൻ വേണ്ടി ക്രിസ്തീയ വിഭാഗത്തിൽ നിന്നുള്ള ഒരാളെ ആ സ്ഥാനത്ത് ഇരുത്തിയത് കോൺഗ്രസ് ചെയ്ത വലിയ തരികിട പരിപാടിയായി പോയി. അപ്പോൾ ബിജെപി കാർക്ക് മാത്രമല്ല ജാതിയും മതവും നോക്കിയുള്ള ഈ കളി കോൺഗ്രസുകാർക്കും ഉണ്ട് എന്ന കാര്യം തെളിവ് സഹിതം ഉറപ്പാക്കി. സുധാകരനെ പുറത്താക്കി എന്നറിഞ്ഞപ്പോൾ ഉള്ള കോൺഗ്രസിലെ പല നേതാക്കന്മാരുടെയും വാർത്താസമ്മേളനത്തിലെ സന്തോഷാശ്രു കണ്ടാൽ മനസ്സിലാകും സുധാകരൻ പലർക്കും കണ്ണിലെ കരടായിരുന്നു എന്ന്. യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ കൂട്ടത്തിൽ തുള്ളി ചാടി കൊണ്ടാണ് മാധ്യമങ്ങൾക്ക് മുന്നിൽ വന്നത് കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച തീരുമാനമെന്ന് വാനോളം പുകഴ്ത്തുന്നുണ്ടായിരുന്നു സണ്ണി ജോസഫിനെ കെപിസിസി അധ്യക്ഷൻ ആക്കിയത് അതേ സമയത്ത് സുധാകരൻ അതിനെ യോജിച്ച ഒരാൾ അല്ലായിരുന്നു എന്ന ചിന്ത മനസ്സിലുണ്ടായിരുന്നു എന്നതിന്റെ സന്തോഷം കൂടിയാണ് ഇത് എന്ന് ആർക്കാണ് മനസ്സിലാകാത്തത്. മനസ്സിൽ ലഡ്ഡു പൊട്ടി മോനെ എന്നു പറഞ്ഞ് ആയിരുന്നു പല നേതാക്കന്മാരുടെയും സന്തോഷ പ്രകടനം. സ്വന്തം പാർട്ടിയിലെ ഇത്രയും വർഷത്തെ പ്രവർത്തന പരിചയമുള്ള ഒരു നേതാവിന്റെ കഴിവിൽ പോലും വിശ്വാസമില്ലാത്ത അണികൾ ആയിരുന്നു താഴെ നിന്നവരാണ് ഒരാളുടെ വീഴ്ചയിൽ ഇത്രകണ്ട് സന്തോഷിക്കുന്ന കുലംകുത്തികളാണ് കൂടെയുണ്ടായിരുന്നത് എന്നും ഇനിയെങ്കിലും സുധാകരൻ മനസ്സിലാക്കും. പിണക്കം ഉണ്ടായി പാർട്ടി മാറിയാൽ അത് മൊത്തം കോൺഗ്രസിനെ നാണക്കേട് ഉണ്ടാക്കും എന്ന് അറിയുന്നത് കൊണ്ട് പ്രവർത്തക സമിതി ക്ഷണിതാവ് എന്നൊരു കസേരയിൽ പിടിച്ച് അങ്ങ് ഇരുത്തി. യൂത്ത് കോൺഗ്രസ് നേതാക്കളുടെ പരാതിക്കും പരിഹാരം കണ്ടു ഇതോടുകൂടി ശക്തമായ ഒരു നിലപാട് എത്രയും വേഗം എടുക്കണമെന്നും അത് എല്ലാവരും അനുസരിക്കണം എന്നുമുള്ള യൂത്ത് കോൺഗ്രസിന്റെ വാദം അപ്പാടെ അംഗീകരിച്ചു. പോരാത്തതിന് യൂത്ത് നേതാക്കന്മാർക്ക് അവസരം കൊടുക്കണമെന്ന് ആവശ്യവും പരിഗണിക്കപ്പെട്ടു. എന്നാലും കറിവേപ്പില പോലെ സുധാകരനെ എടുത്ത് പുറത്തേക്ക് എറിഞ്ഞത് വളരെ മോശമായിപ്പോയി. ചില മക്കൾ വാർദ്ധക്യം ബാധിക്കുമ്പോൾ മാതാപിതാക്കളെ വൃദ്ധസദനത്തിൽ ആക്കുന്നതുപോലെ ആയിപ്പോയി സുധാകരനെ എടുത്ത് കോൺഗ്രസുകാർ പുറത്ത് കളഞ്ഞത്. നീണ്ട വർഷം കോൺഗ്രസിന്റെ ഉന്നതിക്കുവേണ്ടി അഹോരാത്രം പ്രയത്നിച്ച ഒരു നേതാവിനെ കാലപ്പഴക്കം വന്നപ്പോൾ പ്ലാവു പിടിച്ച വോട്ടുവിളക്ക് പോലെ എടുത്ത് മച്ചിന്മേൽ കളഞ്ഞു എന്ന തരത്തിലായി പോയി കാര്യങ്ങൾ. ഇനിയിപ്പോൾ അംഗീകരിക്കുക മാത്രമേ സുധാകരനും നിവർത്തിയുള്ളൂ. പാസാക്കിയത് തന്റെ ഓടോടും അനുമതിയോടും കൂടിയല്ല എങ്കിലും കൈയ്യടിക്കുകയല്ലാതെ രക്ഷയില്ല.

Leave a Reply

Your email address will not be published. Required fields are marked *