Your Image Description Your Image Description

ഇന്ത്യ മടയിൽ കയറി ആക്രമിച്ചതോടെ നിൽക്കക്കള്ളിയില്ലാതെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. പാക്ക് തലസ്ഥാനമായ ഇസ്ലമാബാദിലടക്കം പ്രധാന നഗരങ്ങളിൽ മിസൈൽ തീമഴ പെയ്യിച്ചാണ് ഇന്ത്യ തിരിച്ചടിച്ചത്. കൂടാതെ കറാച്ചിയിലെ തുറമുഖത്തും ഇന്ത്യ പ്രത്യാക്രമണം നടത്തി. പാകിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ കറാച്ചിയിലെ തുറമുഖത്തും ഇന്ത്യയുടെ പ്രത്യാക്രമണമുണ്ടായി. ഐഎൻഎസ് വിക്രാന്തിൽ നിന്ന് കറാച്ചി തുറമുഖത്തെ ലക്ഷ്യമിട്ട് നാവികസേനയുടെ മിസൈൽ വർഷമുണ്ടായി. പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്ഫോടനമുണ്ടായി. ഷെഹബാസ് ഷെരീഫിനെ ഔദ്യോഗിക വസതിയിൽ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇസ്ലാമാബാദിലെ ഔദ്യോഗിക വസതിക്ക് സമീപത്ത് സ്‌ഫോടനം നടന്ന പശ്ചാത്തലത്തിലാണ് നീക്കം. അതീവ സുരക്ഷയുള്ള ബങ്കറിൽ പാക് പ്രധാനമന്ത്രിയെ ഒളിപ്പിച്ചെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സൈനിക മേധാവി അസിം മുനീറിനെയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് സൂചന. അസിം മുനീറിനെ മാറ്റാൻ തിരക്കിട്ട നീക്കം നടക്കുന്നതായും ചില റിപ്പോർട്ടുകൾ വരുന്നു. പകരം സൈനിക മേധാവി സ്ഥാനത്തേക്ക് ജനറൽ ഷംഷാദ് മിർസയെ ഷഹബാസ് ഷരീഫ് സർക്കാർ പരിഗണിക്കുന്നുവെന്നാണ് വിവരം. വ്യക്തിപരമായ നേട്ടങ്ങൾക്കായി അസിം മുനീർ രാജ്യസുരക്ഷയെ കുരുതി കൊടുത്തുവെന്ന് പാക്കിസ്ഥാനിൽ വിമർശനമുയർന്നിരുന്നു ഈ സാഹചര്യത്തിൽ അട്ടിമറി നീക്കത്തിലൂടെ മുനീറിനെ മാറ്റാനാണ് പാക്ക് സർക്കാർ നീക്കം. അസിം മുനീറിനെ കസ്റ്റഡിയിലെടുത്ത് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കറാച്ചിയും ലാഹോറും അടക്കം പാക് നഗരങ്ങളിൽ ബ്ലാക്ക് ഔട്ട് ഏർപ്പെടുത്തിയിരിക്കുകയാണ്. ഡ്രോണുകളും മിസൈലുകളും എപ്പോൾ വേണമെങ്കിലും തലയ്ക്ക് മുകളിൽ പതിക്കാവുന്ന അവസ്ഥ. എല്ലാ പ്രധാന നഗരങ്ങളും അതീവ ജാഗ്രതയിലാണ്.ഇന്ത്യയുടെ തിരിച്ചടി മുതലാക്കി പാക്കിസ്ഥാനിൽ ആഭ്യന്തര കലാപവും പൊട്ടിപ്പുറപ്പെട്ടതായി ചില റിപ്പോർട്ടുകൾ വരുന്നു. അഞ്ചിടങ്ങളിൽ പാക് സൈനികരുമായി ബലൂച് സേന ഏറ്റുമുട്ടി. ക്വറ്റ പിടിച്ചെന്ന് ബലൂച് ലിബറേഷൻ ആർമി അറിയിച്ചതായും റിപ്പോർട്ടുണ്ട്. പാക്കിസ്ഥാന്റെ തീരാതലവേദനയാണ് ബലൂചിസ്ഥാൻ. ഇവിടെ ദിനംപ്രതി ഭീകര പ്രവർത്തനങ്ങൾക്ക് ശക്തി വർധിച്ച് വരികയാണ്. ജഫാർ എക്പ്രസ് റാഞ്ചിയ സംഭവം, പാക്കിസ്ഥാൻ സേനക്ക് വലിയ അഭിമാനക്ഷതമുണ്ടാക്കി. പാക് സേനയെ പരസ്യമായി തന്നെ വിമർശിക്കുയും അധിക്ഷേപിക്കുകയും ചെയ്യുന്ന മാധ്യമ റിപ്പോട്ടുകൾ സുലഭമാണിന്ന്. ഇസ്ലാമിക ലോകത്തിൽ പാക് സേനക്ക് ഉണ്ടായിരുന്ന അപ്രമാദത്വം ദിനംപ്രതി നഷ്്ട്പ്പെട്ട് വരുന്നതായി കാണാം. സ്വാതന്ത്ര്യത്തിനുവേണ്ടി ബലൂചികൾ നടത്തുന്ന ശ്രമത്തെ ഇന്ത്യ എന്നും പിന്തുണച്ചിട്ടുണ്ട്. പക്ഷേ ആധുധമെടുത്തുള്ള അതിക്രമങ്ങളെ ഇന്ത്യ പ്രോൽസാഹിപ്പിച്ചിട്ടില്ല. പക്ഷേ ബലൂചിനെ സകല പ്രശ്നങ്ങൾക്കും പിന്നിൽ ഇന്ത്യയാണെന്നാണ്, ഇന്നും പാക്കിസ്ഥാനിൽ പ്രചാരണം. ബലൂച് തീവ്രവാദികളുടെ ആക്രമണം, സുന്നി- ഷിയാ പ്രശ്നങ്ങൾ, ഒപ്പം കടുത്ത പട്ടിണിയും. ഈ അരക്ഷിതാവസ്ഥകളെയൊക്കെ മൂൻകാലത്തും പാക്കിസ്ഥാൻ മറികടന്നിരുന്നത് ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തിയാണ്. കശ്മീർ എന്ന വികാരം ജ്വലിപ്പിച്ചുകൊണ്ടാണ്. അതുപോലെ അഫ്ഗാനിസ്ഥാനിൽ നിന്നും പാക്കിസ്ഥാന് വൻ തിരിച്ചടി കിട്ടുന്നുണ്ട്. അഫ്ഗാനിസ്ഥാനിൽനിന്ന് പിൻവാങ്ങിയശേഷം അമേരിക്കയും താലിബാൻ സർക്കാറുമായുള്ള ബന്ധം, സൗഹൃദത്തിലേക്കാണ് പോവുന്നത്. അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാന്റെ നിയന്ത്രണത്തിൽ നിന്ന് മാറിപ്പോവുന്നു എന്ന് അർത്ഥം. താലിബാൻ സർക്കാർ ഡ്യൂറന്റ് രേഖയുടെ പ്രസക്തിയെ തന്നെ ചോദ്യം ചെയ്യുകയും, ടിടിപി പോലുള്ള പാക് വിരുദ്ധ ജിഹാദികൾക്ക് സംരക്ഷണവും താവളങ്ങളം നൽകുകയും ചെയ്യുന്നൂ. സ്വതവേ ശാന്തമായിരുന്ന കിഴക്കൻ അതിർത്തി പാക്കിസ്ഥാന് ഇപ്പോൾ വലിയ തലവേദനയാണ്. പാക്ക് വിരുദ്ധ സേനയുടെ ഒളിത്താവളം കൂടിയാണ് ഇന്ന് അഫ്ഗാൻ. താലിബാനെ പേടിച്ച്, പാക്കിസ്ഥാനിലേക്ക് വന്ന 30 ലക്ഷം അഫ്ഗാനികളെയാണ് ഇപ്പോൾ അവർ നാടുകടത്തിക്കൊണ്ടിരിക്കുന്നത്. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാടുകടത്തലാണ് അത്. അഫ്ഗാനിസ്ഥാനിലും ബലൂചിസ്ഥാനിലും നേരിടുന്ന തിരിച്ചടി, മറക്കാൻ പാക്കിസ്ഥാൻ അവസരം കാത്തിരിക്കുകയായിരുന്നു. ജമ്മുകാശ്മീർ കേന്ദ്ര ഭരണ പ്രദേശമായി കഴിഞ്ഞുള്ള ആദ്യത്തെ തിരഞ്ഞെടുപ്പിന് ശേഷം, ഡൽഹിയിൽനിന്നുള്ള നിയന്ത്രണം ശ്രീനഗറിലേക്ക് മാറിയപ്പോൾ, പാക് സേന ഐഎസ്ഐക്കും അത് ഒരു അവസരമായി.

Leave a Reply

Your email address will not be published. Required fields are marked *