Your Image Description Your Image Description

26 നിരപരാധികളുടെ ജീവൻ കവർന്നെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിന് നൽകുകയാണ് ഭാരതം. ഇതിനിടയിലും വ്യാജ വാർത്തകൾ പ്രചരിപ്പിച്ചും പാകിസ്താനെ സപ്പോർട്ട് ചെയ്തും ജനങ്ങളെ ഭീതിയിലാക്കുകയും ചെയ്യുന്ന മാധ്യമങ്ങളും സ്വയം മാധ്യമപ്രവര്ത്തളർ എന്ന് അവകാശപ്പെടുന്ന ചിലരും അവസാനമിലത്ര അവരുടെ താല്പര്യത്തിനന്റ്‌സരിച്ച് പ്രവർത്തിച്ചുകൊണ്ട്ഇരിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യൻ സൈന്യത്തിന്റെ 5 വിമാനം തകർന്ന് വീണു എന്ന് കള്ളം പറഞ്ഞ മാത്യു സാമൂവൽ എന്ന രാജ്യ ദ്രോഹി യുടെ യു ട്യൂബ് ചാനൽ പൂട്ടികെട്ടി.
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്‌ക്ക് തിരിച്ചടി കിട്ടിയെന്ന നുണ പ്രചരിപ്പിക്കുന്നതിന്നാൻ ജേണലിസ്റ്റ് മാത്യു സാമുവലിന്റെ യുട്യൂബ് ചാനൽ അടച്ചു പൂട്ടിയത്, നേരത്തെ ദേശതാൽപ്പര്യ വിരുദ്ധമായതൊന്നും പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട് നൽകരുതെന്ന് മാധ്യമങ്ങൾക്ക് നിർദ്ദേശം നല്കിരിക്കുന്നു. സൈനിക നീക്കങ്ങളുടെ തൽസമയ സംപ്രേക്ഷണം അടക്കം നിരോധിച്ചു. സേനാ നീക്കങ്ങളെ കുറിച്ച് സോഴ്‌സുകളെ ഉദ്ദരിച്ച് വാർത്ത നൽകാനും പാടില്ല. അതിനിർണ്ണായകമായ വിവരങ്ങളെ കുറിച്ചുള്ള പ്രാഥമിക വെളിപ്പെടുത്തൽ പോലും രാജ്യസുരക്ഷയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് മാധ്യമങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുന്നത്. ഉത്തരവാദിത്തമുള്ള വാർത്ത നൽകൽ ശൈലി സ്വീകരിക്കണമെന്നാണ് ആവശ്യം. ഏഴ് നിർദ്ദേശങ്ങളാണ് മാധ്യമങ്ങൾക്ക് കേന്ദ്രസർക്കാർ നൽകുന്നത്. എല്ലാം പ്രതിരോധ വകുപ്പിന്റെ അറിവോടെയാണെന്നും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. ഇതിനിടയിലാണ് ഇപ്പോൾ മാത്യു സാമുവൽ നുണക്കഥകൾ പ്രചരിപ്പിച്ച് റീച്ഛ് ഉണ്ടാക്കാൻ നോക്കികൊണ്ടിരിക്കുന്നത്. മാത്യു സാമുവലിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം. ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത അഞ്ച് വിമാനങ്ങൾ വെടിവെച്ചിട്ടെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടപ്പോൾ അഞ്ചല്ല ഏഴ് ഇന്ത്യൻ വിമാനങ്ങൾ പാകിസ്ഥാൻ വെടിവെച്ചിട്ടെന്നാണ് മാത്യു സാമുവലിന്റെ അവകാശവാദം. താൻ ഇന്ത്യൻ ദേശീയവാദിയാണെന്ന് പറയുമ്പോഴും മോദി സർക്കാരിനെ വിമർശിക്കുന്ന നുണകളാണ് അന്താരാഷ്‌ട്രമാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ട് മാത്യുസാമൂവൽ തട്ടിവിടുന്നത്. ഒരു ഭാഗത്ത് ബിജെപി അനുകൂലി എന്ന് ഭാവിക്കുന്ന മാത്യു സാമുവൽ എന്തുകൊണ്ടാണ് നിർണ്ണായക മുഹൂർത്തത്തിൽ സർക്കാരിനെതിരെ നുണപ്രചചരണത്തിൽ മുഴുകുന്നതെന്ന് മനസ്ലിലാകുന്നില്ല. മൂന്ന് റഫാൽ വിമാനങ്ങൾ, രണ്ട് മിഗ് വിമാനങ്ങൾ എന്നിവ വെടിവെച്ചിട്ടെന്നാണ് പാകിസ്ഥാൻ അവകാശപ്പെട്ടത്. എന്നാൽ അഞ്ചല്ല ഏഴ് വിമാനങ്ങൾ വെടിവെച്ചിട്ടെന്നാണ് മാത്യു സാമുവൽ അവകാശപ്പെടുന്നത്. ബിബിസി, സിഎൻഎൻ, ന്യൂയോർക്ക് ടൈംസ്, ഗാർഡിയൻ തുടങ്ങിയ വിദേശമാധ്യമങ്ങളുടെ റിപ്പോർട്ടുകളെ ആധാരമാക്കിയാണ് താൻ ഏഴ് ഇന്ത്യൻ വിമാനങ്ങൾ പാകിസ്ഥാൻ വെടിവെച്ചിട്ടെന്ന് മാത്യുസാമുവൽ പറയുന്നു. കഴിഞ്ഞ ഏതാനും ദശകങ്ങളായി ഇന്ത്യൻ പ്രതിരോധസേനയ്‌ക്ക് നേരിടേണ്ടിവന്ന ഏറ്റവും വലിയ നഷ്ടം എന്നാണ് മാത്യു സാമുവൽ പറയുന്നത്. പക്ഷെ ഈ തിരിച്ചടി ഇന്ത്യ സമ്മതിക്കുന്നില്ലെന്നും മാത്യു സാമൂവൽ പറയുന്നു. പൊതുവേ ഇന്ത്യയ്‌ക്കെതിരായ ഒരു റിപ്പോർട്ടിംഗ് രീതിയാണ് ഇന്ത്യാ-പാക് ഏറ്റുമുട്ടലിൽ വിദേശമാധ്യമങ്ങൾ സ്വീകരിക്കുന്നത്. വലിയൊരു അജണ്ട ഇതിന് പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതേസമയം ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെയും വിമാനത്താവളങ്ങളെയും ഉൾപ്പെടെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തിയ മിസൈൽ ആക്രമണത്തിന് കനത്ത മറുപടിയാണ് ഇന്നലെ ഇന്ത്യ നൽകിയത്. പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് മിസൈൽ അയച്ച ഇന്ത്യ പാക് ഭരണകൂടത്തിന് ശക്തമായ താക്കീതാണ് നൽകിയത്. പാക് ഭീകരത്താവളങ്ങളെ ഇല്ലാതാക്കിയ സിന്ദൂർ ഓപ്പറേഷന്റെ തുടർച്ചയായിട്ടായിരുന്നു ഇന്ത്യയുടെ പ്രഹരം.

Leave a Reply

Your email address will not be published. Required fields are marked *