Your Image Description Your Image Description

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന തിരുവനന്തപുരം ജില്ലാതല യോഗം മേയ് 23ന് വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. രാവിലെ 10.30 മുതൽ 12.30 വരെയാണ് യോഗം.

ജില്ലാതല യോഗത്തിൽ സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കൾ ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട 500 വ്യക്തികൾ പങ്കെടുക്കും.  ഇവരുമായി മുഖ്യമന്ത്രി സംവദിക്കും.

മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, എം.പി.മാർ, എം.എൽ.എമാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *