Your Image Description Your Image Description

കൊല്ലം: ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍ പിന്നെ അവന്റെ വിധിയെഴുതുന്നത് ഇന്ത്യയായിരിക്കുമെന്ന് നടന്‍ ജയസൂര്യ. രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ ഉടന്‍ തന്നെ പരിഹരിക്കപ്പെടാന്‍ പ്രാര്‍ത്ഥിക്കാമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേത്രോത്സവത്തില്‍ സംസാരിച്ചുകൊണ്ടിരിക്കവേ സദസില്‍നിന്നൊരാള്‍ ആട് എന്ന ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പന്‍ എന്ന കഥാപാത്രത്തിന്റെ സംഭാഷണം പറയാന്‍ ആവശ്യപ്പെട്ടു. ഇതിനോട് പ്രതികരിക്കവേയാണ് പഹല്‍ഗാം ആക്രമണത്തിനേത്തുടര്‍ന്ന് പാകിസ്താനെതിരെ ഇന്ത്യ നടത്തുന്ന തിരിച്ചടികളേക്കുറിച്ച് ജയസൂര്യ പരാമര്‍ശിച്ചത്.

”ആട് സിനിമയില്‍ ഒരു ഡയലോഗ് ഉണ്ട്. എന്റെ ദേഹത്തു തൊട്ടാല്‍ പിന്നെ അവന്റെ വിധി എഴുതുന്നത് പാപ്പനായിരിക്കുമെന്ന്. എന്നു പറഞ്ഞപോലെ ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍ പിന്നെ അവന്റെ വിധിയെഴുതുന്നത് ഇന്ത്യയായിരിക്കും. അതുപോലെയാണ് കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. കാരണം അങ്ങനെ വലിയൊരു ഇന്ത്യ- പാക്കിസ്ഥാന്‍ യുദ്ധമാണ് നടന്നുകൊണ്ടിരിക്കുന്നത്. തീര്‍ച്ചയായും അതൊക്കെ ഉടന്‍ തന്നെ പരിഹരിക്കപ്പെടാന്‍ നമുക്കും പ്രാര്‍ത്ഥിക്കാം.” ജയസൂര്യയുടെ വാക്കുകള്‍.

Leave a Reply

Your email address will not be published. Required fields are marked *