Your Image Description Your Image Description

ന്യൂഡൽഹി;ഓപ്പറേഷൻ സിന്ദൂരിനെ തുടർന്ന് ഇന്ത്യാ- പാകിസ്ഥാൻ അതിർത്തിയിലടക്കമുണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തിര സർവകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.യോഗത്തിൽ ‘ഓപ്പറേഷൻ സിന്ദൂറി’നെ കുറിച്ച് വിശദീകരിച്ചപ്പോൾ പ്രധാനമന്ത്രി പ്രതിപക്ഷത്തോട് ഐക്യത്തോടെ നിൽക്കാൻ അഭ്യർത്ഥിച്ചു.

അതിർത്തി കടന്നുള്ള ഏറ്റവും വിപുലമായ ആക്രമണങ്ങളിൽ ഒന്നായ പാകിസ്ഥാനുള്ളിലെ ഭീകര ക്യാമ്പുകൾ ഇന്ത്യ ആക്രമിച്ചപ്പോൾ സായുധ സേനയുടെ വീര്യത്തെക്കുറിച്ച് പ്രതിപക്ഷ പാർട്ടികളോട് അദ്ദേഹം പറഞ്ഞു.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, മന്ത്രിമാരായ ജെ പി നദ്ദ, നിർമ്മല സീതാരാമൻ എന്നിവർ പങ്കെടുത്തു.

അതേസമയം പഹല്‍ഗാമിലെ ഭീകരാക്രണത്തിന്റെ മറുപടി ഓപ്പറേഷല്‍ സിന്ദുരില്‍ അവസാനിക്കില്ലെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യ. ഇനിയും പാക് പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാനാണ് തീരുമാനം. സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ മടിക്കില്ലെന്നാണ് ഇന്ത്യന്‍ മുന്നറിയിപ്പ്. പാകിസ്ഥാന്റെ കൂടുതൽ തീവ്രവാദ ക്യാമ്പുകൾ ഇന്ത്യ ഉന്നം വയ്ക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *