Your Image Description Your Image Description

ഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ നൂറ് ഭീകരരെ വധിച്ചതായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഇന്ന് നടന്ന സർവകക്ഷി യോഗത്തിലാണ് പ്രതിരോധമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഇന്ത്യ പ്രകോപനത്തിനോ യുദ്ധത്തിനോ തയ്യാറല്ല എന്നാൽ പാകിസ്താൻ ആക്രമണം തുടർന്നാൽ ഇന്ത്യ തിരിച്ചടിക്കുമെന്ന് സർവകക്ഷി യോഗത്തിൽ കേന്ദ്രം വ്യക്തമാക്കി.

ഓപ്പേറഷൻ സിന്ദൂറുമായി ബന്ധപ്പെട്ട നടപടികൾ സർവകക്ഷിയോഗത്തിൽ കേന്ദ്രസർക്കാർ വിശദീകരിച്ചു. ഭീകരതയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ടെന്ന നിലപാടാണ് സർവകക്ഷിയോഗത്തിൽ നേതാക്കൾ പങ്കുവച്ചത്.

അതേസമയം, സർവകക്ഷിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തില്ല. എന്തുകൊണ്ടാണ് രണ്ട് സർവകക്ഷി യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കാതിരുന്നതെന്ന ചോദ്യം യോഗത്തിൽ ഖാർഗെ ഉന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *