Your Image Description Your Image Description

ഹെ​ലി​കോ​പ്ട​ർ നി​ർ​മാ​ണ, അ​റ്റ​കു​റ്റ​പ്പ​ണി മേ​ഖ​ല​ക​ളി​ൽ സം​യു​ക്ത നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെയ്‌ത് സൗ​ദിയും ഫ്രാ​ൻ​സും.ഫ്രാ​ൻ​സി​ലെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ വ്യ​വ​സാ​യ, ധാ​തു വി​ഭ​വ മ​ന്ത്രി ബ​ന്ദ​ർ അ​ൽ ഖു​റൈ​ഫ്​ ആ​ണ്​ എ​യ​ർ​ബ​സ് ഹെ​ലി​കോ​പ്റ്റേ​ഴ്‌​സ് സി.​ഇ.​ഒ ബ്രൂ​ണോ ഈ​വ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്. ഹെ​ലി​കോ​പ്ട​ർ നി​ർ​മാ​ണ, അ​റ്റ​കു​റ്റ​പ്പ​ണി മേ​ഖ​ല​ക​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​യു​ക്ത നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ചും വ്യോ​മ​യാ​ന വ്യ​വ​സാ​യ​ത്തി​ൽ ഗു​ണ​നി​ല​വാ​ര​മു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ആ​ക​ർ​ഷി​ക്കു​ന്ന​തി​നും സൗ​ദി​യു​ടെ ക​ഴി​വു​ക​ളും പ്രോ​ത്സാ​ഹ​ന​ങ്ങ​ളും അ​വ​ർ ച​ർ​ച്ച ചെ​യ്തു.

ക​മ്പ​നി​യു​ടെ നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ, ഏ​റ്റ​വും ആ​ധു​നി​ക ഹെ​ലി​കോ​പ്ട​ർ മോ​ഡ​ലു​ക​ൾ, നി​ർ​മാ​ണം, അ​സം​ബ്ലി, അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ എ​ന്നി​വ​യി​ലെ ആ​ഗോ​ള വ്യാ​പ​ന​ത്തി​നാ​യു​ള്ള പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് എ​യ​ർ​ബ​സ്​ സി.​ഇ.​ഒ മ​ന്ത്രി​ക്ക്​ വി​ശ​ദീ​ക​രി​ച്ചു​കൊ​ടു​ത്തു. സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ത്ക​ര​ണം കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള ‘വി​ഷ​ൻ 2030’​ന്റെ ​ല​ക്ഷ്യ​ങ്ങ​ളി​ലും സ്വ​കാ​ര്യ മേ​ഖ​ല​യെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​ലും ആ​ഗോ​ള വ്യ​വ​സാ​യി​ക പ​ങ്കാ​ളി​ത്തം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ലും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള​താ​യി​രു​ന്നു ച​ർ​ച്ച.

Leave a Reply

Your email address will not be published. Required fields are marked *