Your Image Description Your Image Description
Your Image Alt Text

സർക്കാർജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് ഒരു ശതമാനം സമാന്തരസംവരണം ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് തമിഴ്‌നാട് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു. എല്ലാ സംവരണ വിഭാഗങ്ങളിലും പൊതുവിഭാഗത്തിലും സമാന്തര സംവരണം ഏർപ്പെടുത്തണമെന്നത് ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമാണ്.

ഈ വിഭാഗത്തിന്റെ ക്ഷേമത്തിനായി ഒട്ടേറെ നയപരിപാടികൾ ആവിഷ്കരിച്ച സംസ്ഥാനമാണ് തമിഴ്‌നാടെങ്കിലും സംവരണച്ചട്ടങ്ങൾ സങ്കീർണമാണെന്ന് ചീഫ് ജസ്റ്റിസ് എസ്.വി. ഗംഗാപുർവാലയും ജസ്റ്റിസ് ഡി. ഭരത ചക്രവർത്തിയുമടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി.

സ്ത്രീയായി സ്വയംപ്രഖ്യാപിച്ചിട്ടുള്ള ട്രാൻസ് വ്യക്തികൾക്ക് സംസ്ഥാനത്ത് നിലവിൽ എല്ലാ ജാതിവിഭാഗങ്ങളിലും സ്ത്രീകൾക്കുള്ള സംവരണത്തിന്റെ ആനുകൂല്യം ലഭിക്കും. എന്നാൽ, പുരുഷൻ അല്ലെങ്കിൽ മൂന്നാംലിംഗമായി സ്വയം പ്രഖ്യാപിച്ച ട്രാൻസ് വ്യക്തികൾക്ക് ഏറ്റവും പിന്നാക്കവിഭാഗത്തിന്റെ(എം.ബി.സി.)യോ അല്ലെങ്കിൽ സ്വന്തം ജാതിയുടെയോ സംവരണമാണ് ലഭിക്കുക. ഇതനുസരിച്ച് പട്ടികവിഭാഗത്തിൽപ്പെടുന്ന ട്രാൻസ് പുരുഷൻമാർക്ക് ട്രാൻസ് വ്യക്തിയായതിന്റെ പേരിൽ പ്രത്യേക സംവരണാനുകൂല്യം ലഭിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *