Your Image Description Your Image Description
Your Image Alt Text

കൊല്ലം: യുവാവിനെ പ്രണയക്കെണിയിൽപ്പെടുത്തി പണവും സ്വർണവും മൊബൈൽ ഫോണും കവർന്ന സംഭവത്തിൽ യുവതി അടക്കം നാല് പ്രതികൾ പൊലീസ് പിടിയിലായി. ചവറ പയ്യലക്കാവ് ത്രിവേണിയിൽ ജോസ്ഫിൻ (മാളു-28), ചവറ ഇടത്തുരുത്ത് നഹാബ് മൻസിലിൽ നഹാബ്(30), ചവറ മുകുന്ദപുരം അരുൺഭവനത്തിൽ അരുൺ(28), പാരിപ്പള്ളി മീനമ്പലത്ത് എസ്.എൻ നിവാസിൽ അരുൺ(30) എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. ശക്തികുളങ്ങര സ്വദേശിയായ യുവാവിനെ ഒന്നാം പ്രതിയായ യുവതി ഫോണിലൂടെ വിളിച്ച് ബന്ധം സ്ഥാപിക്കുകയും തന്റെ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞ് യുവാവിനെ കൊല്ലം താലൂക്ക് ഓഫീസിന് സമീപമുള്ള അറവുശാലലക്ക് സമീപത്തേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു.

ഇവിടെ എത്തിയ യുവാവിനെ പ്രതികൾ നാലുപേരും ചേർന്ന് ചേർന്ന് മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും സ്വർണ മോതിരവും കവരുകയായിരുന്നു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത ഈസ്റ്റ് പൊലീസ് പ്രതികളെ കണ്ടെത്തി പിടികൂടുകയായിരുന്നു. ഒന്നാം പ്രതിയായ യുവതിക്കെതിരെ മയക്കുമരുന്ന് കേസ് അടക്കം നിലവിലുണ്ട്. കൊല്ലം എസിപി അനുരൂപിന്റെ നിർദ്ദേശാനുസരണം ഈസ്റ്റ് എസ്.ഐമാരായ ദിൽജിത്ത്, ഡിപിൻ, ആശാ ചന്ദ്രൻ എ.എസ്.ഐ സതീഷ്‌കുമാർ എസ്.സി.പി.ഒ അനീഷ്, സി.പി.ഒ അനു എനിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *