Your Image Description Your Image Description

കെപിസിസി അധ്യക്ഷൻ ചൊല്ലിയുള്ള ചർച്ചകളും വിവാദങ്ങളും ചൂടുപിടിക്കുന്നതിനിടയിൽ കോൺഗ്രസിനെതിരെ വടിയെടുത്ത് മുസ്ലിം ലീഗ് രംഗത്ത് വന്നു. നേരത്തെ കോൺഗ്രസുകാരുടെ തമ്മിൽതല്ലിനെ പറ്റി പറഞ്ഞ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത് വന്നത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. സ്വന്തം പാർട്ടിയിലെ തന്നെ മുതിർന്ന നേതാക്കൾക്കെതിരെ ശക്തമായ ആരോപണവും ഉന്നയിച്ചു കൊണ്ടാണ് രാഹുൽ അന്ന് മാധ്യമങ്ങളെ കണ്ടത് യുവ നേതാക്കന്മാർ മിണ്ടാതിരിക്കുന്നത് ഒന്നും പറയാനില്ലാത്തത് കൊണ്ടല്ല എന്നും പറയാനുള്ള സാഹചര്യം ഒരുക്കിയാൽ അത് പാർട്ടി താങ്ങില്ല എന്നുമുള്ള ശക്തമായ താക്കീതോടെ എത്രയും പെട്ടെന്ന് ഒരു തീരുമാനത്തിലെത്തണമെന്നും അനാവശ്യ വിവാദങ്ങളിലേക്ക് പാർട്ടിയെ കൊണ്ടുവിടരുതെന്നും രാഹുൽ ശക്തമായി വാദിച്ചു. ഹൈക്കമാ തീരുമാനം അനുസരിക്കാൻ എല്ലാ നേതാക്കന്മാരും ബാധ്യസ്ഥരാണ് എന്നും അതിൽ തർക്കം ഉണ്ടാക്കേണ്ട കാര്യമില്ല എന്നും മുതിർന്ന നേതാക്കൾ പക്വതയോടെ പെരുമാറണം എന്നുമുള്ള അവസാന താക്കീതാണ് മാധ്യമങ്ങൾക്ക് മുന്നിൽവച്ച് രാഹുൽ നേതാക്കന്മാർക്ക് കൊടുത്തത്. അതിനു പിന്നാലെയാണ് കോൺഗ്രസിലെ തമ്മിൽതല്ലിന് പരാമർശിച്ചുകൊണ്ട് മുസ്ലിം ലീഗും ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. കെപിസിസി അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺഗ്രസിനുള്ളിലുണ്ടായ ചർച്ചകളിൽ ജനങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ടെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ഈ വിഷയത്തിൽ യുഡിഎഫ് ഘടകകക്ഷികൾക്ക് അതൃപ്തിയുണ്ടെന്ന വാദം ശരിയല്ലെന്നും അദ്ദേഹം ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. യുഡിഎഫിനെ ശക്തിപ്പെടുത്താനുള്ള ബാധ്യത എല്ലാ ഘടകക്ഷികൾക്കും ഉണ്ട്. എൽഡിഎഫ് ദുർഭരണം മടുത്ത ജനത യു‍‍ഡിഎഫിനെ ആഗ്രഹിക്കുന്നു. ആ ആഗ്രഹ സഫലീകരണത്തിനു യുഡിഎഫ് നേതൃത്വം തയാറാകേണ്ടതുണ്ട്. ഇതിനിടെ ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് പി.എം.എ സലാം വിശദീകരിച്ചു.സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റമുണ്ടാകുന്ന വാർത്തകൾക്കിടെ കണ്ണൂരിലും ഈരാറ്റുപേട്ടയിലും കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ‘പിണറായിയെ താഴെയിറക്കി യുഡിഎഫിനെ അധികാരത്തിൽ കൊണ്ടുവരാൻ നട്ടെല്ലുള്ള നായകൻ’ എന്നായിരുന്നു ഈരാറ്റുപേട്ടയിൽ ‘സേവ് കോൺഗ്രസ് രക്ഷാസമിതി’ എന്ന പേരിൽ പതിച്ച പോസ്റ്ററിൽ പറയുന്നത്. ‘പ്രസിഡന്റിന്റെ കൂടെ കൂടിയവരല്ല, കെ.സുധാകരന്റെ കൂടെ കൂടിയവരാണ് ഞങ്ങള്‍’ എന്ന് ‘മൂവർണ്ണത്തെ സ്നേഹിച്ച കോൺഗ്രസ് പടയാളികൾ’ എന്ന പേരിൽ കണ്ണൂരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ പറയുന്നു.എന്നാൽ ഇതിനിടയിൽ സംസ്ഥാന കോൺഗ്രസിന്റെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ. കെപിസിസി പ്രസിഡന്റിനെ സംബന്ധിച്ച് അനൗദ്യോഗിക ചർച്ചകളാണ് നടക്കുന്നത്. കെ.സുധാകരനെ നിലനിർത്തുമോ പകരം പുതിയ ആളെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് നിയമിക്കുമോയെന്ന ആകാംക്ഷയിലാണ് കോൺഗ്രസ് പ്രവർത്തകർ.ജാർഖണ്ഡിൽ പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം ഡൽഹിയിൽ തിരിച്ചെത്തിയ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും എഐസിസി പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയും നിർണായക യോഗത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇന്നു രാത്രിയോടെ തന്നെ കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ആന്റോ ആന്റണി ഉൾപ്പെടുയുള്ളവരുടെ പേരുകളും അധ്യക്ഷ പദവിയിലേക്ക് ഉയരുന്നുണ്ട്.കെപിസിസി അധ്യക്ഷനെ നിയമിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. എന്നാൽ കൂടുതൽ വിവാദങ്ങൾ സൃഷ്ടിക്കാതെ പാർട്ടിക്കുള്ളിൽ തന്നെ വലിയ ആസ്വാരസ്യങ്ങൾ ഉടലെടുത്തതിനാൽ എത്രയും വേഗം ഒരു തീരുമാനത്തിലേക്ക് അടുക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. ഇന്നു തന്നെ കെപിസിസിയുടെ അധ്യക്ഷൻ ആരാണ് എന്ന കാര്യത്തിൽ അന്തിമ തീരുമാനം പുറത്തുവിടുമെന്നുള്ള രഹസ്യ വിവരങ്ങളും ഉണ്ട്. വൈകുന്നേരത്തോടുകൂടി ഇക്കാര്യത്തിൽ തീരുമാനമാകുമെന്ന് പ്രതീക്ഷയിലാണ് അണികളും.

Leave a Reply

Your email address will not be published. Required fields are marked *