Your Image Description Your Image Description

വരിക്കാർക്കായി പുതിയ ഓഫറുകൾ അവതരിപ്പിച്ച് ബി‌എസ്‌എൻ‌എൽ. മാതൃദിനത്തോടനുബന്ധിച്ചാണ് ബി‌എസ്‌എൻ‌എൽ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത്. ഈ വർഷം മെയ് 11നാണ് മാതൃദിനം ആഘോഷിക്കുന്നത്.

പരിമിതമായ കാലയളവിലേക്ക് രണ്ട് റീചാർജ് പ്ലാനുകൾക്കൊപ്പം അധിക വാലിഡിറ്റിയും ഈ ഓഫറുകളിലൂടെ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. 1499 രൂപ, 1999 രൂപ പ്ലാനുകളിൽ 29 ദിവസത്തെ അധിക വാലിഡിറ്റിയാണ് ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നത്. ഇപ്പോൾ ഉപയോക്താക്കൾക്ക് ഈ പ്ലാനുകളിൽ ലഭ്യമായ ആനുകൂല്യങ്ങൾ മുമ്പത്തേക്കാൾ കൂടുതൽ ദിവസത്തേക്ക് ലഭിക്കും.മാതൃദിനത്തോടനുബന്ധിച്ച് 1,999 രൂപയുടെ റീചാർജ് പ്ലാനിൽ ബിഎസ്എൻഎൽ 380 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാൻ സാധാരണയായി 365 ദിവസത്തെ വാലിഡിറ്റി ആയിരുന്നു നൽകിയിരുന്നത്. അതുപോലെ, 1,499 രൂപയുടെ റീചാർജ് പ്ലാനിൽ 365 ദിവസത്തെ വാലിഡിറ്റി കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇത് സാധാരണയായി 336 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *