Your Image Description Your Image Description

34ാമ​ത് ദോ​ഹ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​ക്ക് ഇന്ന് തു​ട​ക്ക​മാ​കും. ദോ​ഹ എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​ർ (ഡി.​ഇ.​സി.​സി) വേ​ദി​യാ​കു​ന്ന മേ​ള 17 വ​രെ നീ​ണ്ടു നി​ൽ​ക്കും.അ​തി​ഥി​രാ​ജ്യ​മാ​യ ഫ​ല​സ്തീ​ൻ ഉ​ൾ​പ്പെ​ടെ 43 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 552 പ്ര​സാ​ധ​ക​രാ​ണ് ഇ​ത്ത​വ​ണ പു​സ്ത​ക മേ​ള​ക്കെ​ത്തു​ന്ന​ത്. ഫ​ല​സ്തീ​നി​ൽ​നി​ന്ന് 11 പ്ര​സാ​ധ​ക​രും മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ പു​സ്ത​ക​മേ​ള​യി​ൽ ദോ​ഹ പു​സ്ത​കോ​ത്സ​വ​ത്തി​നെ​ത്തു​ന്നു​ണ്ട്.

ഇ​തോ​ടൊ​പ്പം നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര പ്ര​സാ​ധ​ക​രും ആ​ദ്യ​മാ​യി പ​​ങ്കെ​ടു​ക്കാ​നെ​ത്തും.രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ രാ​ത്രി 10 വ​രെ​യാ​ണ് പ്ര​വേ​ശ​നം. വെ​ള്ളി​യാ​ഴ്ച ഉ​ച്ച മൂ​ന്ന് മു​ത​ൽ രാ​ത്രി 10 വ​രെ​യു​മാ​യി​രി​ക്കും. 1,66,000ത്തോ​ളം വി​വി​ധ പു​സ്ത​ക​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​മാ​ണ് ഇ​ത്ത​വ​ണ​ത്തെ സ​വി​ശേ​ഷ​ത. വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ, സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, ന​യ​ത​ന്ത്ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യും അ​ണി​നി​ര​ക്കും.

Leave a Reply

Your email address will not be published. Required fields are marked *