Your Image Description Your Image Description

ഡ​ല്‍​ഹി: ജ​ഡ്ജി​മാ​രു​ടെ സ്വ​ത്ത് വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട് സു​പ്രീം​കോ​ട​തി. 33 ജ​ഡ്ജി​മാ​രി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 21 ജ​ഡ്ജി​മാ​രു​ടെ സ്വ​ത്തു​വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വി​ട്ട​ത്. സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന മേ​യ് 13 ന് ​വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ് ന​ട​പ​ടി.

മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന കെ.​വി. വി​ശ്വ​നാ​ഥ​നാ​ണ് ജ​ഡ്ജി​മാ​രി​ല്‍ സ​മ്പ​ന്ന​ന്‍. 120.96 കോ​ടി രൂ​പ​യാ​ണ് നി​ക്ഷേ​പ​മാണുള്ളത്.2010 മു​ത​ല്‍ 2015 വ​രെ​യു​ള​ള സാ​മ്പ​ത്തി​ക വ​ര്‍​ഷ​ങ്ങ​ളി​ല്‍ നി​കു​തി​യി​ന​ത്തി​ല്‍ സ​ര്‍​ക്കാ​രി​ലേ​ക്ക് അ​ട​ച്ച​ത് 91.47 കോ​ടി രൂ​പ​യാ​ണ്. ചീ​ഫ് ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന​യ്ക്ക് ഒ​ന്ന​ര​ക്കോ​ടി​യു​ടെ നി​ക്ഷേ​പ​മാ​ണു​ള്ള​ത്. ജ​സ്റ്റീ​സ് വി​നോ​ദ് ച​ന്ദ്ര​ന് മ്യൂ​ച്ച​ല്‍ ഫ​ണ്ടി​ല്‍ എ​ട്ട് ല​ക്ഷം നി​ക്ഷേ​പ​വും ആ​റ് ഏ​ക്ക​ര്‍ ഭൂ​മി​യു​മു​ണ്ട്.

വ​നി​താ ജ​ഡ്ജി​മാ​രി​ല്‍ ജ​സ്റ്റീ​സ് ബേ​ല എം. ​ത്രി​വേ​ദി​യു​ടെ സ്വ​ത്ത് വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്‌​തെ​ങ്കി​ലും ജ​സ്റ്റീ​സ് ബി.​വി. നാ​ഗ​ര​ത്‌​ന​യു​ടെ സ്വ​ത്ത് വി​വ​ര​ങ്ങ​ള്‍ ഇ​തു​വ​രെ​യും പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രു​ടെ നി​യ​മ​ന വി​വ​ര​ങ്ങ​ളും സു​പ്രീം​കോ​ട​തി പു​റ​ത്തു​വി​ട്ടു. 2022 ന​വം​ബ​ര്‍ ഒ​ന്‍​പ​ത് മു​ത​ല്‍ 2025 മെ​യ് അ​ഞ്ച് വ​രെ​യു​ള്ള നി​യ​മ​ന വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വി​ട്ട​ത്.

 

Leave a Reply

Your email address will not be published. Required fields are marked *