Your Image Description Your Image Description
Your Image Alt Text

യു.​എ.​ഇ​യി​ൽ ചെ​റു ഭൂ​ച​ല​നം. വ​ട​ക്കു-​കി​ഴ​ക്കാ​യി സ്ഥി​തി​ചെ​യ്യു​ന്ന പ​ർ​വ​ത​പ്ര​ദേ​ശ​മാ​യ മ​സാ​ഫി​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ്​ ചെ​റു ഭൂ​ച​ല​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.03നാ​ണ്​​​ റി​ക്ട​ർ സ്​​കെ​യി​ലി​ൽ 2.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം (എ​ൻ.​സി.​എം) റി​പ്പോ​ർ​ട്ട്​ ചെ​യ്തു. ഭൂ​മി​ക്ക​ടി​യി​ൽ മൂ​ന്നു കി​ലോ​മീ​റ്റ​ർ താ​ഴ്ച​യി​ലാ​ണ്​ ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്ന്​ എ​ൻ.​സി.​എം എ​ക്സി​ലൂ​ടെ അ​റി​യി​ച്ചു.

പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക്​ ചെ​റി​യ​തോ​തി​ൽ പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടെ​ങ്കി​ലും കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടി​ല്ല. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ സു​ര​ക്ഷ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തി​നാ​യി ഭൂ​ച​ല​ന​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രു​ന്ന​താ​യും എ​ൻ.​സി.​എം വ്യ​ക്​​ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *