Your Image Description Your Image Description

ചേര്‍ത്തല: ​ഗ്യാസ് സ്റ്റൗ കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് അപകടം. വീടി​ന്റെ ഒരു ഭാ​ഗം തകർന്നു. പുതിയ പാചക വാതകസിലിണ്ടര്‍ ഘടിപ്പിച്ച ശേഷം സ്റ്റൗ കത്തിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. വീട്ടിലുണ്ടായിരന്നവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. കടക്കരപ്പള്ളി പഞ്ചായത്ത് 10-ാം വാര്‍ഡ് ആലുങ്കല്‍ ജംഗ്ഷനു സമീപം കണിയാംവെളിയില്‍ ടി. വി. ദാസപ്പന്റെ വീടാണ് ഭാ​ഗികമായി തകർന്നത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. വീടിന്റെ അടുക്കളയോടു ചേര്‍ന്ന ഒരു ഭാഗവും ജനലും വാതിലുകളും ഫ്രിഡ്ജും വാഷിങ് മെഷീനും തയ്യല്‍മെഷീനും തകര്‍ന്നു. അപകടസമയത്ത് ദാസപ്പനും ഭാര്യ കനകമ്മയും മകന്‍ വിമലും വീട്ടിലുണ്ടായിരുന്നു. പൊട്ടിത്തെറി ശബ്ദം കേട്ടയുടനെ ഇവര്‍ പുറത്തേക്കോടുകയായിരുന്നു. തീയാളി സമീപത്ത പുരയിടത്തിലെ മരങ്ങളിലേക്കും പടര്‍ന്നു. ചേര്‍ത്തലയില്‍ നിന്നും അഗ്നിശമനസേനയും എത്തി.അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *