Your Image Description Your Image Description

ഇസ്‌ലാമാബാദ്: പഹൽഗാം ഭീകരാക്രമണം സംബന്ധിച്ച് നിർണായക വെളിപ്പെടുത്തലുമായി പാകിസ്ഥാൻ മുൻ സൈനിക ഉദ്യോഗസ്ഥൻ. പാക് സൈനിക മേധാവി അസീം മുനീറാണ് പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നിലെന്നാണ് പാകിസ്ഥാൻ മുൻ സൈനിക ഉദ്യോ​ഗസ്ഥനായ ആദിൽ രാജ വെളിപ്പെടുത്തുന്നത്. ചൈനക്കും ആക്രമണത്തെ കുറിച്ച് അറിയാമായിരുന്നെന്നും എന്നാൽ, പാക് ചാരസംഘടനയായ ഐഎസ്ഐ ഈ ആക്രമണത്തിന് എതിരായിരുന്നു എന്നുമാണ് ആദിൽ രാജ പറയുന്നത്.

‘ഇന്ത്യാ ടുഡേ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് മുൻ പാക് സൈനിക ഉ​ദ്യോ​ഗസ്ഥൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. പാക് ഇന്റലിജൻസ് കൂട്ടായ്മയിലെ വിശ്വസ്തരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നതെന്നും ആദിൽ രാജ പറയുന്നു. പഹൽഗാം ഭീകരാക്രമണം പാക് സൈനിക മേധാവി അസീം മുനീറിന്റെ വ്യക്തിതാത്പര്യങ്ങളെ മുൻനിർത്തിയുള്ളതാണെന്നും ആദിൽ രാജ പറയുന്നു.

അസീം മുനീറിന്റെ നേരിട്ടുള്ള നിർദേശ പ്രകാരമാണ് ആക്രമണം നടത്തിയതെന്നും വരും പതിറ്റാണ്ടിലേക്ക് തന്റെ അധികാരം ഉറപ്പിക്കാനും വിന്യസിപ്പിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ആദിൽ അവകാശപ്പെടുന്നു. ഐഎസ്‌ഐയെ എതിർത്തും ചൈനയുടെ അനുവാദത്തോടെയുമായിരുന്നു ഈ നീക്കം. ഐഎസ്‌ഐയ്ക്കും പാക് സൈന്യത്തിനും ഇടയിലുള്ള വിള്ളൽ വെളിവാക്കുന്നതാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *