Your Image Description Your Image Description

കൊച്ചി: വീസ തട്ടിപ്പു കേസിൽ ലേഡി ഡോക്ടർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്തനംതിട്ട സ്വദേശിനിയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ കാർത്തിക പ്രദീപ്. എന്നാൽ, കഴിഞ്ഞ കുറേക്കാലമായി തൃശ്ശൂരാണ് താമസം. യുക്രൈനിൽ നിന്നും എംബിബിഎസ് ബിരുദം നേടിയ കാർത്തിക സോഷ്യൽ മീഡിയയിലും താരമാണ്. കോടികളുടെ തട്ടിപ്പാണ് യുവതി നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ‘ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷണൽ കൺസൽട്ടൻസി’ എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു യുവതിയുടെ തട്ടിപ്പ്.

കാർത്തിക പ്രദീപ് ഇൻസ്റ്റഗ്രാമിലും താരമാണ്. ഇൻസ്റ്റഗ്രാമിൽ പതിമൂവായിരത്തിലേറെ ഫോളോവേഴ്സാണ് യുവതിക്കുള്ളത്. സ്ഥിരമായി വീഡിയോയും റീൽസുമൊക്കെ പങ്കുവെക്കാറുമുണ്ട്. കാർത്തികയുടെ റീൽസിനും വീഡിയോകൾക്കുമെല്ലാം സിനിമാ താരങ്ങൾ അടക്കമുളളവരാണ് ആരാധകർ. ഡോക്ടർ എന്ന ലേബലിൻറെ മറവിലായിരുന്നു കാർത്തികയുടെ തട്ടിപ്പെന്ന് പൊലീസ് പറയുന്നു. യുകെ,ഓസ്ട്രേലിയ,ജർമനി ഉൾപ്പെടെയുളള രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. മൂന്നു ലക്ഷം രൂപ മുതൽ എട്ടു ലക്ഷം രൂപ വരെ ആളുകളിൽ നിന്ന് കാർത്തിക വാങ്ങിയിട്ടുണ്ടെന്നാണ് പൊലീസിൻറെ കണ്ടെത്തൽ.

തൃശൂർ സ്വദേശിനിയുടെ പരാതിയിലാണ് കൊച്ചി സെൻട്രൽ പൊലീസ് കാർത്തികയെ പിടികൂടിയത്. തൃശ്ശൂർ സ്വദേശിനിയായ കാർത്തിക കോഴിക്കോട് നിന്നാണ് പൊലീസിന്റെ വലയിലായത്. ഇവർക്കെതിരെ വിവിധ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ പരാതിയുണ്ട്. നൂറിലേറെ ഉദ്യോഗാർഥികളാണ് യുവതിയുടെ തട്ടിപ്പിന് ഇരയായത്. ജർമനി, യുകെ തുടങ്ങിയ വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇവരുടെ തട്ടിപ്പ്. ഉദ്യോഗാർഥികളിൽനിന്ന് മൂന്നു മുതൽ എട്ടു ലക്ഷം രൂപ വരെ വാങ്ങിയെന്നാണ് പരാതി. പണവും രേഖകളും നൽകിയതിനു ശേഷവും ജോലി ലഭിക്കാതെ വന്നതോടെയാണ് ഉദ്യോഗാർഥികൾ പൊലീസിനെ സമീപിച്ചത്.

എറണാകുളത്തിന് പുറമേ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്‌റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്. കൊച്ചിയിൽ മാത്രം മുപ്പതു ലക്ഷത്തോളം രൂപയാണ് ഇവർ പലരിൽനിന്നായി വാങ്ങിയത്. പണം നൽകിയിട്ടും വീസ ലഭിക്കാതെ വന്നതോടെ ഉദ്യോ​ഗാർത്ഥികൾ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ കൊച്ചിയിലെ സ്ഥാപനം പൂട്ടി ഇവർ മുങ്ങുകയായിരുന്നു. സ്ഥാപനത്തിന് ലൈസൻസില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *