Your Image Description Your Image Description

ന്യൂയോർക്ക്: മൃതദേഹത്തോട് ലൈം​ഗികാതിക്രമം കാട്ടിയ യുവാവ് പിടിയിൽ. അമേരിക്കയിലെ മാൻഹട്ടനിലാണ് സംഭവം. ഫെലിക്സ് റോജസ് എന്ന നാൽപ്പത്തിനാലുകാരനാണ് അറസ്റ്റിലായത്. ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ച മുപ്പത്തേഴുകാരന്റെ മൃത​​ദേഹത്തിലാണ് ഇയാൾ ലൈം​ഗികാതിക്രമം നടത്തിയത്. ഏപ്രിൽ എട്ടിന് നടന്ന സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ബ്രൂക്ക്ലെയ്നിൽ നിന്ന് മാൻഹട്ടനിലേക്ക് പോകുന്ന സബ് വേയിലെ നിരീക്ഷണ ക്യാമറയിലാണ് പ്രതിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ആഴ്ചകളായി പൊലീസ് അക്രമിയെ തേടുന്നുണ്ടായിരുന്നു. ഒന്നിലേറെ ആളുകൾ മൃതദേഹത്തിൽ നിന്ന് കൊള്ളയടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മാൻ​ഹട്ടനിലെ വൈറ്റ്ഹാൾ സ്ട്രീറ്റ് സ്റ്റേഷന് സമീപമായിരുന്നു സംഭവം. ഇരയായ പുരുഷൻ ഏപ്രിൽ എട്ടിന് ട്രെയിനിൽ കയറുകയും മണിക്കൂറുകൾ യാത്ര ചെയ്ത ശേഷം രാത്രി 10.50 ഓടെ ബോധരഹിതനായി വീഴുന്നതും നിരീക്ഷണ ക്യാമറകളിൽ നിന്ന് വ്യക്തമാണ്.

അരമണിക്കൂറിന് ശേഷം ട്രെയിനിൽ കയറി റോജസ് ആദ്യം മൃതദേഹത്തിന്റെ പോക്കറ്റിൽ കൈയിട്ട് വിലപിടിപ്പുള്ള സാധനങ്ങൾ പരതി, ഇത് ലഭിക്കാതായതിന് പിന്നാലെയാണ് മൃതദേഹത്തോട് ലൈം​ഗികാതിക്രമം കാട്ടുന്നത്. ഇതിന് ശേഷം ഇയാൾ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. ട്രാൻസിറ്റ് തൊഴിലാളിയാണ് ബോധരഹിതനായി കിടന്ന പുരുഷനെ കാണുന്നത്, പിന്നീട് അധികൃതർ ഇയാളുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മരിച്ചയാളെ പിന്നീട് തിരിച്ചറിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *