Your Image Description Your Image Description

മഥുര: മുസ്ലീം കുടുംബത്തിലെ എട്ടുപേർ ഹിന്ദുമതം സ്വീകരിച്ചു. മഥുരയിലെ ജമുനാപുറിലാണ് മുസ്ലീം കുടുംബം ഹിന്ദുമതം സ്വീകരിച്ചത്. അൻപതുകാരനായ സക്കീർ എന്നയാളും കുടുംബാ​ഗങ്ങളുമാണ് ഹിന്ദുമതും സ്വീകരിച്ചത്. പൂർവ പിതാക്കൻമാരുടെ വിശ്വാസത്തിലേക്ക് മടങ്ങണമെന്ന ആഗ്രഹമാണ് താനും കുടുംബവും ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നതെന്നാണ് ഇദ്ദേഹം പിന്നീട് വ്യക്തമാക്കിയത്.

വൃന്ദാവനിലെ ഭഗവത് ധാം ആശ്രമത്തിൽ നടന്ന ചടങ്ങിലാണ് മുസ്‌ലിം കുടുംബത്തിലെ എട്ടുപേർ ഹിന്ദുമതം സ്വീകരിച്ചതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കാവി നിറത്തിലെ തലപ്പാവണിഞ്ഞ് പുരോഹിതൻമാർക്കൊപ്പമാണ് കുടുംബം ഹവൻ–യജ്ഞം അനുഷ്ഠിച്ചത്. ചടങ്ങുകൾ ഒരു മണിക്കൂറോളം നീണ്ടുന്നിന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഹിന്ദുമതം സ്വീകരിച്ചതോെട സക്കീർ തന്റെ പേരും മാറ്റി. ജഗദിഷ് എന്ന പേര് സ്വീകരിച്ചു. ഹിന്ദു സ്വത്വമാണ് തനിക്കുള്ളതെന്നും മുഗളൻമാരുടെ കാലം വരെ കുടുംബം ഹിന്ദുക്കളായാണ് ജീവിച്ചതെന്നും പിന്നീട് ഇസ്​ലാമിലേക്ക് മാറിയതാണെന്നും ചടങ്ങിന് ശേഷം അദ്ദേഹം വിശദീകരിച്ചു. ഗ്രാമവാസികൾ തന്നെ ഭഗത് ജി എന്നാണ് വിളിച്ചിരുന്നതെന്നത്. കാളീദേവിയോടുള്ള ആരാധന താൻ ഒരിക്കലും മുടക്കിയിട്ടില്ലെന്നും കഴിഞ്ഞ മൂന്നുവർഷമായി ഹിന്ദുമതം സ്വീകരിക്കുന്നതിനെ കുറിച്ച് താനും കുടുംബവും ഗൗരവമായി ചിന്തിച്ചുവരികയായിരുന്നുവെന്നും ജഗദിഷ് പറയുന്നു.

തീവ്ര ഹിന്ദു സംഘടനയായ ഹിന്ദു യുവ വാഹിനിയാണ് ഭഗവത് ധാം ആശ്രമത്തിൽ ചടങ്ങ് സംഘടിപ്പിച്ചത്. ജഗദിഷ്, ഭാര്യ, ആൺമക്കൾ, മരുമക്കൾ, കൊച്ചുമക്കൾ എന്നിവരാണ് ഹിന്ദു വിശ്വാസം സ്വീകരിച്ചത്. ‘ശുദ്ധീകരണ’ പ്രക്രിയയുടെ ഭാഗമായി കുടുംബാംഗങ്ങൾക്കു മേൽ ഗംഗാജലം പുരോഹിതൻമാർ തളിച്ചു, പിന്നാലെ ഹിന്ദു പേരുകളും നൽകി. ജഗദിഷ്,ഗുഡിയ, സുമിത്, രാമേഷ്വർ, സാവിത്രി, ശത്രുഘ്നൻ, സരസ്വതി, സ്നേഹ എന്നിങ്ങനെയാണ് കുടുംബാംഗങ്ങളുടെ പുതിയ പേരുകൾ

Leave a Reply

Your email address will not be published. Required fields are marked *