Your Image Description Your Image Description

കടുത്ത ചൂടിൽ വണ്ടി വലിക്കാൻ കുതിരയെ നിർബന്ധിച്ച് ഉടമ. പോഷകാഹാരക്കുറവും ചൂടും മൂലം റോഡിൽ കുഴഞ്ഞ് വീണ് കുതിര. ഉടമയ്ക്കെതിരെ കേസെടുത്ത് പോലീസ്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഉടമയ്ക്കെതിരെ ഉയർന്നുവരുന്നത്. കൊൽക്കത്തയിലെ ഭവാനിപൂരിനടുത്താണ് സംഭവം നടന്നത്.

പോഷകാഹാരക്കുറവുള്ള കുതിരയെ വണ്ടി വലിക്കാൻ ഉടമ നിർബന്ധിക്കുന്നത് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന വീഡിയോയിൽ കാണാം. ചൂടും ആരോഗ്യക്കുറവും മൂലം ഡീഹൈഡ്രേഷൻ സംഭവിച്ച കുതിര റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. എന്നാൽ, ഈ സമയം കുതിരയെ സഹായിക്കുന്നതിനു പകരം അതിൻറെ ഉടമ ബലം പ്രയോഗിച്ചും അടിച്ചും വീണ്ടും എഴുന്നേൽപ്പിച്ച് വണ്ടി വലിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് ആനിമൽസ് (പെറ്റ) ഇന്ത്യ പോസ്റ്റ് ചെയ്ത വീഡിയോ വളരെ പെട്ടെന്ന് ശ്രദ്ധ നേടി. സോഷ്യൽ മീഡിയ ഉപയോക്താക്കൾ അവരുടെ രോഷം പ്രകടിപ്പിച്ചു. കുതിരയുടെ ഉടമയുടെ ക്രൂരമായ നടപടിക്കെതിരെ പോലീസ് കേസെടുത്ത് അയാളെ ജയിലിൽ അടക്കണമെന്ന് നിരവധിപേർ അഭിപ്രായപ്പെട്ടു. ഇത്രമാത്രം ക്രൂരമായി പെരുമാറാൻ മനുഷ്യർക്ക് മാത്രമേ സാധിക്കു എന്നും ചിലർ അഭിപ്രായപ്പെട്ടു.

പെറ്റ ഇന്ത്യ കുതിരയുടെ ഉടമയ്ക്കെതിരെ ഔദ്യോഗിക പരാതി നൽകി. പരാതി സ്വീകരിച്ച പോലീസ് ഇയാൾക്കെതിരെ ഏപ്രിൽ 24 എഫ്ഐആർ രജിസ്റ്റർ ചെയ്തതായി അറിയിച്ചു. പ്രതികൾക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പുനൽകി. കുതിര ഇപ്പോൾ ചികിത്സയിൽ ആണെന്നും പെറ്റ ഇന്ത്യ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *