Your Image Description Your Image Description

ഇന്ത്യയിൽ നിന്നുള്ള കൂടുതൽ തീർത്ഥാടകർ മദീനയിലെത്തി. പ്രവാചക പള്ളിയിൽ പുതിയ ഹിജ്റ മാസത്തിലെ ആദ്യ ജുമുഅയിൽ ഇന്ന് 5000ത്തിലേറെ ഇന്ത്യൻ തീർത്ഥാടകർ പങ്കെടുത്തു. മക്കയിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്. വ്യാപകമായ പരിശോധനയിൽ രേഖകൾ ഇല്ലാത്ത നിരവധിപേരെ പിടികൂടി.

പുലർച്ചെ മുതൽ ഹാജിമാർ ഹറം പള്ളിയിൽ ജുമുഅയിലും പ്രാർത്ഥനയിലും പങ്കടുക്കാനെത്തി. മദീനയിൽ എത്തുന്ന ഹാജിമാർ പ്രവാചക നഗരിയിലെ വിവിധ ചരിത്ര സ്ഥലങ്ങളും സന്ദർശിക്കുന്നുണ്ട്. 8 ദിവസം മദീന സന്ദർശനം പൂർത്തിയാക്കിയ ശേഷം മക്കയിലേക്ക് തിരിക്കും. മക്കയിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്. ലേബർ ക്യാമ്പുകൾ, ഫ്ലാറ്റുകൾ, പൊതു സ്ട്രീറ്റുകൾ എല്ലായിടത്തും പരിശോധനയുണ്ട്. ജുമുഅ ദിവസമായ ഇന്ന് കൂടുതൽ പേരെ പരിശോധന നടത്തി. ശരിയായ രേഖകൾ ഇല്ലാത്തവരെ അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *