Your Image Description Your Image Description

പട്ടികജാതി വിഭാഗത്തിലെ വ്യക്തികൾ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്താൽ അവരുടെ പദവി നഷ്ടപ്പെടുമെന്ന് ആന്ധ്ര ഹൈകോടതി.ഗുണ്ടൂർ ജില്ലയിലെ കൊത്തപാലെമിൽ നിന്നുള്ള പാസ്റ്റർ ചിന്താട ആനന്ദ് ഉൾപ്പെട്ട കേസിൽ ജസ്റ്റിസ് എൻ. ഹരിനാഥിന്‍റെയാണ് വിധി. ആനന്ദ് 2021 ജനുവരിയിലാണ് അക്കാല റാമിറെഡ്ഡിയും കൂട്ടരും ചേർന്ന് ജാതിയുടെ പേരിൽ അധിക്ഷേപിച്ചതായി പരാതി നൽകിയത്.

ക്രിസ്തുമതത്തിലേക്ക് മാറി പത്ത് വര്‍ഷമായി പാസ്റ്ററായി സേവനമനുഷ്ഠിക്കുന്ന ആനന്ദിന് പട്ടികജാതിയുമായി ബന്ധപ്പെട്ട 1950 ലെ ഭരണഘടന ഉത്തരവ് അനുസരിച്ച് പട്ടികജാതി അംഗമായി തുടരാന്‍ യോഗ്യത ഇല്ലെന്ന് ഹരജിക്കാരുടെ അഭിഭാഷകനായ ഫാനി ദത്ത് വാദിച്ചു. ഹിന്ദുമതം ഒഴികെയുള്ള ഒരു മതം സ്വീകരിക്കുന്നത് പട്ടികജാതി വ്യക്തികള്‍ക്ക് അവരുടെ പട്ടികജാതി പദവി നഷ്ടപ്പെടുമെന്നാണ് ഉത്തരവില്‍ പറയുന്നതെന്ന് ഫാനി ദത്ത് കോടതിയെ ധരിപ്പിച്ചു.

ആനന്ദിന് സാധുവായ ഹിന്ദു പട്ടികജാതി സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും അതിനാൽ നിയമപ്രകാരമുള്ള സംരക്ഷണത്തിനുള്ള യോഗ്യത അദ്ദേഹത്തിന് ഉണ്ടെന്നും ആനന്ദിന്റെ അഭിഭാഷകന്‍ വാദിച്ചു. വ്യാജ പരാതി നൽകി പട്ടികജാതി/പട്ടികവർഗ നിയമം ആനന്ദ് ദുരുപയോഗം ചെയ്‌തതായി കോടതി കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *