Your Image Description Your Image Description

ഐ.പി.എല്ലിലെ രാജസ്ഥാൻ റോയൽസി​ന്റെ 14കാരനായ വൈഭവ് സൂര്യവംശിക്കെതിരെ ലൈം​ഗിക ചുവയുള്ള കമ​ന്റിട്ടു. യുവതികൾക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം അറിയിച്ച് സോഷ്യൽ മീഡിയ. ഏതാനും വനിത ഇൻഫ്ലുവൻസർമാരാണ് വൈഭവിനെതിരെ ലൈംഗികത നിറഞ്ഞ കമന്‍റുകൾ പോസ്റ്റ് ചെയ്തത്. ഇതോടെ, ഇവർക്കെതിരെ നടപടി വേണമെന്ന ആവശ്യമുയരുകയാണ്.

കണ്ടന്‍റ് ക്രിയേറ്ററും ഇൻഫ്ലുവൻസറുമായ നികിത എന്ന പ്രൊഫൈലിൽ നിന്ന് വന്ന ഒരു കമന്‍റ് പോക്സോ കേസ് വിളിച്ചുവരുത്തുന്നതാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഇവരുടെ കമന്‍റിന് മറുപടിയായി മറ്റ് ചില സ്ത്രീകളും വൈഭവിനെതിരെ ലൈംഗികചുവയുള്ള കമന്‍റിട്ടിട്ടുണ്ട്.

‘പുരുഷന്മാർക്കെതിരെയുള്ള ലൈംഗികാതിക്രമം കണ്ണടച്ച് അനുവദിച്ചുകൊടുക്കാവുന്നതാണോ’യെന്നാണ് പലരും ചോദിക്കുന്നത്. വൈഭവ് സൂര്യവംശിക്ക് 14 വയസ് മാത്രമാണുള്ളത്. പ്രായപൂർത്തിയാകാത്ത കുട്ടിയാണ്. ഒരു കുട്ടിക്കെതിരെയാണ് ഇത്തരത്തിൽ ലൈംഗികചുവയുള്ള കമന്‍റുകൾ വരുന്നത്. മറിച്ച്, വൈഭവിന് പകരം ഒരു പെൺകുട്ടിയെ കുറിച്ച് ഒരു പുരുഷനാണ് ഇത്തരത്തിൽ കമന്‍റിടുന്നതെങ്കിൽ അപ്പോൾ തന്നെ പോക്സോ കേസ് എടുക്കില്ലേയെന്ന് പലരും ചോദിക്കുന്നു.

പൊലീസിനെ ടാഗ് ചെയ്തുകൊണ്ട് കമന്‍റുകളുടെ സ്ക്രീൻ ഷോട്ടുകൾ നിരവധി പേർ പങ്കുവെക്കുന്നുണ്ട്. കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകളും ഇത്തരം കമന്‍റുകളിൽ നടപടി ആവശ്യപ്പെട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *