Your Image Description Your Image Description

ഫ്ലോറിഡ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ട നഴ്സിന്റെ ലൈസൻസ് റദ്ദാക്കി. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. അലക്സിസ് വോൺ യേറ്റ്സ് എന്ന നഴ്‌സിന്റെ സിംഗിൾ-സ്‌റ്റേറ്റ് നഴ്സിങ് ലൈസൻസാണ് ഫ്ലോറിഡ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് സസ്പെൻഡ് ചെയ്തത്. പതിനഞ്ചുകാരനുമായി ലൈം​ഗികബന്ധത്തിലേർപ്പെട്ടെന്ന് വ്യക്തമായതോടെയാണ് ആരോ​ഗ്യ വകുപ്പിന്റെ നടപടി. തന്റെ ഭർത്താവിന്റെ ആദ്യ ഭാര്യയിലുള്ള മകനുമായാണ് 35 വയസുകാരിയായ അലക്സിസ് വോൺ യേറ്റ്സ് ലൈം​ഗികബന്ധത്തിലേർപ്പെട്ടത്.

‘‘നഴ്‌സുമാർക്ക് സമൂഹത്തിൽ വലിയ വിശ്വാസമുണ്ട്. അതിനാൽത്തന്നെ, അവർ നല്ല വിവേകവും സന്മാർഗ്ഗിക സ്വഭാവവും പ്രകടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അലക്സിസ് വോൺ യേറ്റ്സിന്റെ നടപടി അവർക്ക് മികച്ച വിവേകവും സന്മാർഗ്ഗിക സ്വഭാവവും ഇല്ല എന്ന് സൂചിപ്പിക്കുന്നതായി’’ ലൈസൻസ് സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഫ്ലോറിഡ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്തിന്റെ ഉത്തരവിൽ പറയുന്നു.

യുവതിയുടെ ഭർത്താവിന്റെ ആദ്യഭാര്യയിലെ കുട്ടിയാണ് പീഡനത്തിനിരയായത്. അവധിക്കാലത്ത് ഒകാലയിലുള്ള പിതാവിനെ സന്ദർശിക്കുമ്പോളാണ് കുട്ടിയെ അലക്സിസ് ലൈം​ഗികപീഡനത്തിന് ഇരയാക്കിയത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ചുള്ള കേസിൽ ക്രിമിനൽ വിചാരണ കാത്തിരിക്കുകയാണ് അലക്സിസ് വോൺ യേറ്റ്സ് ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *