Your Image Description Your Image Description

എം എസ് വേദാനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആംഗ്യം എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. പാലക്കാട് കൊല്ലങ്കോട് ആണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. സ്റ്റാന്‍ഡ് അപ്പ് കോമഡിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ ബേബി മാളൂട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ കലാമണ്ഡലം പ്രഭാകരൻ മാഷ്, കലാമണ്ഡലം രാധിക, പ്രദീപ് മാധവൻ, കല്ല്യാണി, കിഷോർ, സെൽവരാജ്, വർഷ, ഓം പ്രകാശ് ബി ആർ, പ്രദീപ് എസ് എൻ, പുഷ്കരൻ അമ്പലപ്പുഴ, ജയേഷ്, ബിജോ കൃഷ്ണൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

കേരളത്തിന്റെ കലാരൂപമായ കൂടിയാട്ടത്തെയാണ് ഇന്ത്യയിലെ ആദ്യ നൃത്ത കലാരൂപമായി യുനെസ്കോ അംഗീകരിച്ചിരിക്കുന്നത്. പുരാതന കാലം മുതൽക്കേ മൂകാഭിനയം, മുദ്രാഭിനയം, വാജീയം എന്നിവ ഒത്തു ചേർന്ന വളരെ ശ്രേഷ്ഠമായ അനുഷ്ഠാന കലാരൂപമാണ് അംഗുലിയങ്കം കൂത്ത്. എന്നാൽ ഈ കലാരൂപത്തിന് വേണ്ടത്ര അംഗീകാരമോ പ്രശസ്തിയോ ലഭിക്കാതെ പോയി. ഇതിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ആംഗ്യം സിനിമ..

Leave a Reply

Your email address will not be published. Required fields are marked *