Your Image Description Your Image Description

ആര് എന്തൊക്കെ എങ്ങനെയൊക്കെ പറഞ്ഞാലും ഞാൻ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കമ്മീഷനിംഗ് പരിപാടിയിലേക്ക് പോകില്ല എന്നെ ആരും നിർബന്ധിച്ചാലും ശരി ഞാൻ പോകില്ല എന്നാണ് സതീശന്റെ പക്ഷം. കല്യാണം ഒന്നുമല്ലല്ലോ ഇതൊരു പൊതുപരിപാടി അല്ലേ ഞാൻ പോയില്ലെങ്കിലും കുഴപ്പമില്ല എന്നെ എന്തിനാ കാണാനാണോ ക്ഷണിച്ചത് പ്രസംഗത്തിന് പോലും എന്നെ ക്ഷണിച്ചിട്ടില്ല എന്നൊക്കെയാണ് സതീശന്റെ വാദം. കുറഞ്ഞപക്ഷം ഇതൊരു കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പദ്ധതിയുടെ കമ്മീഷണിയാണ് എന്നും, അതിൽ കേന്ദ്രസർക്കാർ ആണ് തീരുമാനം എടുക്കുന്നത് എന്നും പോലും മനസ്സിലാക്കാനുള്ള സാമാന്യബോധം പ്രതിപക്ഷ നേതാവിനെ ഇല്ലാതായി പോയല്ലോ എന്ന് മാത്രമാണ് ചോദിക്കാനുള്ളത്. തനിക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് കിട്ടിയിരുന്നു എന്നും അത് തലേദിവസത്തെ ഡേറ്റിൽ പിറ്റേന്നാണ് ലഭിച്ചത് എന്ന്. എന്നാൽ തന്നെ ക്ഷണിക്കാൻ താല്പര്യമില്ല എന്നല്ലേ ഇടതുപക്ഷം പറഞ്ഞതെന്നും അവരുടെ നാലാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയായതിനാൽ പ്രതിപക്ഷം ബഹിഷ്കരിക്കും എന്ന് പറഞ്ഞതുകൊണ്ട് തന്നെ ക്ഷണിക്കുന്നില്ല എന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞില്ലേ എന്നുമൊക്കെയുള്ള അനാവശ്യ ചോദ്യങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷ നേതാവ് ഇപ്പോൾ മുന്നോട്ടു വരുന്നത്. രാജ്യം തന്നെ അഭിമാനിക്കുന്ന തരത്തിൽ കേരളത്തിൽ ഒരു വലിയ വികസനം ഉണ്ടായപ്പോൾ അതിന്റെ പിറകിൽ നിന്ന് ഇല്ലാതാക്കാൻ ശ്രമിച്ച ഒരു പാർട്ടി അതിന്റെ പൂർണതയിൽ എത്തിയപ്പോൾ പോലും ഇത്തരം പിന്നിലേക്ക് വലിക്കുന്ന ചരടുകൾ കെട്ടുന്നത് എന്തിനാണെന്നാണ് പൊതുജനത്തിന് മനസ്സിലാക്കാത്തത് വെറും നഴ്സറി സ്കൂൾ കുട്ടികളെ പോലെയും പക്വതയില്ലാത്ത വ്യക്തികളെപ്പോലെയും കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ കിടന്ന് അടികൂടുന്ന പ്രതിപക്ഷ നേതാവിനോടും കോൺഗ്രസുകാരോടും പരമ പുച്ഛമാണ് ജനങ്ങൾക്ക് തോന്നുന്നത്.
ഉമ്മൻചാണ്ടി സർക്കാർ ആണ് വിഴിഞ്ഞം പദ്ധതി കൊണ്ടുവന്നത് എന്നുള്ള കോൺഗ്രസുകാരുടെ ആരോപണത്തിന് ഭയന്നിട്ടാണ് സതീശന് സംസാരിക്കാൻ അവസരം കൊടുക്കാത്തത് എന്നാണ് സതീശൻ വാദിക്കുന്നത് എന്നാൽ ഒരു കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പരിപാടിയിൽ കേന്ദ്രസർക്കാറിന്റെ തീരുമാനങ്ങളാണ് നടപ്പിലാവുക എന്നുള്ളത് പറഞ്ഞിട്ടും കേട്ടിട്ടും സതീശന് മനസ്സിലാകാത്തത് ഇതുവരെ മുഖ്യമന്ത്രി കസേരകൾ ഒന്നിരുന്നിട്ടില്ലാത്തതുകൊണ്ടുതന്നെയാവണം പിണറായി വിജയന് കിട്ടുന്ന അതേ സ്വീകാര്യതയും സംസാരിക്കാനുള്ള അവസരവും പ്രതിപക്ഷ നേതാവിനും ലഭിക്കണമെന്ന് പറയുന്നത് എന്തൊരു മുട്ടാൻ പോക്ക് ന്യായമാണ്. വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വത്തെ ചൊല്ലി കുറച്ചുദിവസമായി കേരളത്തിൽ കോൺഗ്രസുകാർ ആകെ ഇടഞ്ഞ മട്ടിലാണ്. കോൺഗ്രസ് പ്രവർത്തകർ ആകെ തകർക്കാൻ ഒരു പട്ടി ഇറങ്ങിയ ഒരു പദ്ധതിയെ വിജയിപ്പിച്ച് അതിന്റെ പരകോടിയിൽ എത്തിച്ച ഇടതുപക്ഷത്തിന് കേരളത്തിലെ ജനങ്ങൾ ഏറ്റെടുക്കുന്നതാണ് ഇതിനു പിന്നിലെ വലിയ പ്രശ്നമെന്ന് ആർക്കും മനസ്സിലാകും. മൂന്നാം വട്ടവും അധികാരം പിണറായി സർക്കാർ തന്നെ കൊണ്ടുപോകും എന്നുള്ള സതീശന്റെയും കൂട്ടരുടെയും ഭയമാണ് ഇപ്പോൾ അനാവശ്യ വാദങ്ങളുമായി ഒരു പദ്ധതിയെ ഇല്ലാതാക്കാൻ ഒരുങ്ങുന്നതെന്ന് മനസ്സിലാകാതിരിക്കാൻ മാത്രം സാമാന്യബോധം ഇല്ലാത്തവരല്ല കേരളത്തിലെ ജനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *