Your Image Description Your Image Description

ഷാർജ സജ വ്യവസായ മേഖലയിൽ ബുധനാഴ്ച ഉച്ചയോടെ വൻ തീപിടിത്തം. ഒരു പ്രമുഖ കമ്പനിയുടെ വെയർ ഹൗസും മറ്റൊരു കമ്പനിയുടെ ഓഫിസും തൊഴിലാളികളുടെ താമസ സ്ഥലവും അഗ്നിക്കിരയായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

പ്രമുഖ ഓൺലൈൻ വിതരണ കമ്പനിയുടെ വിലപിടിപ്പുള്ള വസ്തുക്കൾ ഉൾപ്പെടെ തീയിൽ നശിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സേന തീ നിയന്ത്രണവിധേയമാക്കി.സമീപത്ത് നിരവധി വെയർഹൗസുകളും കമ്പനി ഓഫിസുകളും സ്ഥിതി ചെയ്യുന്നതിനാൽ രക്ഷാപ്രവർത്തനം വേഗത്തിൽ നടത്തിയതിലൂടെ തീ മറ്റു സ്ഥലങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാനായി.

Leave a Reply

Your email address will not be published. Required fields are marked *