Your Image Description Your Image Description

ഇന്ത്യയുടെയും പാകിസ്താന്റേയും നാവിക സേനകൾ അറബിക്കടലിൽ മുഖാമുഖമെത്തിയെന്ന് വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്. ഇരു സേനകളും അടുത്തെന്ന് സാറ്റലൈറ്റ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. ഗുജറാത്ത് തീരത്തിന് 85 നോട്ടിക്കൽ മൈൽ അകലെയാണ് ഇന്ത്യൻ നാവികസേനയുടെ നേവൽ ഫയറിംഗ്. പാക് നാവിക സേനയും ആഭ്യാസങ്ങൾ നടത്തി. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ സൈന്യത്തിന് പൂർണസ്വാതന്ത്ര്യം നൽകിയതിന് പിന്നാലെ ‘ഒരു ദൗത്യവും അകലെയല്ല, ഒരു കടലും അത്ര വലുതുമല്ല’ എന്ന കുറിപ്പോടെ പടക്കപ്പലുകളുടെ ചിത്രം നാവികസേന കഴിഞ്ഞദിവസം എക്‌സിൽ പങ്കുവച്ചിരുന്നു.

അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ നടപടി ഇന്ത്യ കടുപ്പിക്കുകയാണ്. പാകിസ്ഥാനിൽ നിന്നുള്ള യാത്രാ – സൈനിക വിമാനങ്ങൾ ഇന്ത്യൻ വ്യോമമേഖലയിലേക്ക് പ്രവേശിക്കുന്നത് വിലക്കി. പാകിസ്ഥാനിൽ പ്രവർത്തിക്കുന്നതും, പാകിസ്ഥാനിൽ രജിസ്റ്റർ ചെയ്തതും, പാകിസ്ഥാനിൽ ഉടമകളുള്ളതും, പാകിസ്ഥാൻ വിമാനക്കമ്പനികൾ ലീസിനെടുത്തതുമായ വിമാനങ്ങൾക്കാണ് വിലക്ക്. പാക് സൈനിക വിമാനങ്ങൾക്കും നിരോധനമുണ്ട്. എന്നാൽ പാകിസ്ഥാൻ വഴി ഇന്ത്യയിലേക്ക് വരുന്ന വിദേശ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമമേഖലയിൽ പ്രവേശിക്കുന്നതിന് വിലക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *