Your Image Description Your Image Description

ന്ത്യൻ പ്രീമിയർ ലീഗിൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയതിന് പിന്നാലെ കോൾ മീ സെലിബ്രേഷനുമായി ചെന്നൈ സൂപ്പർ കിങ്സ് താരം സാം കറൻ. ഇന്നലെ നടന്ന ​പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലാണ് താരം കോൾ മീ സെലിബ്രേഷനുമായി എത്തിയത്.

ഗ്യാലറിയിലേക്ക് കൈകൾ വീശി കോൾ മീ എന്നായിരുന്നു സാം കറൻ ആഘോഷം നടത്തിയത്. തന്റെ മുൻ ടീമായ പഞ്ചാബ് കിങ്സിനെ ലക്ഷ്യം വെച്ചാണ് കറൻ ആഘോഷം നടത്തിയതെന്നാണ് കരുതുന്നത്. ഐപിഎൽ താരലേലത്തിന് മുമ്പായി പഞ്ചാബ് കിങ്സ് സാം കറനെ ടീമിൽ നിലനിർത്തിയിരുന്നില്ല.

അതേസമയം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് 19.2 ഓവറിൽ 190 റൺസിൽ എല്ലാവരും പുറത്തായി. 47 പന്തിൽ നാല് ഫോറും എട്ട് സിക്സറും സഹിതം 88 റൺസെടുത്ത സാം കറനാണ് ചെന്നൈ നിരയിലെ ടോപ് സ്കോറർ. ഐപിഎല്ലിലെ സാമിൻറെ ഉയർന്ന സ്കോറുമാണിത്.

Leave a Reply

Your email address will not be published. Required fields are marked *