Your Image Description Your Image Description

ഷൂട്ടിങ് പരിശീലകന്‍ ദ്രോണാചാര്യ പൊഫ്ര സണ്ണി തോമസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് 85ആം വയസില്‍ കോട്ടയം ഉഴവൂരിലെ വീട്ടിലായിരുന്നു അന്ത്യം. ഒളിമ്പിക്‌സ് സ്വര്‍ണമടക്കം അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ നൂറിലധികം മെഡലുകള്‍ വെടിവെച്ചിട്ടത് സണ്ണി തോമസിന്റെ ശിക്ഷണത്തിലായിരുന്നു.

കോട്ടയം ജില്ലയിലെ ഉഴവൂരിലുള്ള സെന്റ് സ്റ്റീഫൻസ് കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന അദ്ദേഹം 1993 മുതൽ 2012 വരെ 19 വർഷം ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ പരിശീലകനായിരുന്നു. റൈഫിൾ ഓപ്പൺ സൈറ്റ് ഇവന്റിൽ കേരളത്തിൽ നിന്നുള്ള മുൻ ഇന്ത്യൻ ദേശീയ ഷൂട്ടിങ് ചാമ്പ്യനാണ്.

2004ല്‍ രാജ്യവര്‍ധന്‍ സിങ് റാത്തോറിലൂടെ ആദ്യ ആദ്യ ഒളിമ്പിക്‌സ് വ്യക്തഗത വെള്ളി. 2008ല്‍ അഭിനവ് ബിന്ദ്രയിലൂടെ രാജ്യത്തിന്റെ ആദ്യ ഒളിമ്പിക്‌സ് സ്വര്‍ണം. 2012ല്‍ രണ്ട് മെഡലുകള്‍ കൂടി… ഇങ്ങനെ അന്താരാഷ്ട്ര വേദിയില്‍ നൂറിലധികം മെഡലുകളാണ് സണ്ണി തോമസിന്റെ ശിക്ഷണത്തില്‍ ഇന്ത്യ വെടിവച്ചിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *