Your Image Description Your Image Description

ഇ​രി​ട്ടി: കേ​ള​ൻ​പീ​ടി​ക​യി​ൽ ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തിയെ അ​ടു​ക്ക​ള​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സ്‌​നേ​ഹാ​ല​യ​ത്തി​ലെ ജി​നീ​ഷി​ന്‍റെ ഭാ​ര്യ സ്‌​നേ​ഹ​യെ​യാ​ണ് (25) ഭ​ർ​തൃ​വീ​ട്ടി​ലെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

തിങ്കളാഴ്ച വൈ​കു​ന്നേ​രം 5.30 നും ​ആ​റി​നും ഇ​ട​യി​ലാ​ണ് സം​ഭ​വം. സ്നേ​ഹ എ​ഴു​തി​യ ആ​ത്മ​ഹ​ത്യാ​കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ത്തി​. ത​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണം ഭ​ർ​ത്താ​വും ഭ​ർ​ത്താ​വി​ന്‍റെ ബ​ന്ധു​ക്ക​ളു​മാ​ണെ​ന്നാ​ണ് കു​റി​പ്പി​ലു​ള്ള​ത്.

സ്‌​നേ​ഹ​യു​ടെ ആ​ത്മ​ഹ​ത്യ ഗാ​ർ​ഹി​ക പീ​ഡ​ന​മാ​ണെ​ന്ന രീ​തി​യി​ൽ സ്‌​നേ​ഹ​യു​ടെ ബ​ന്ധു​ക്ക​ളു​ടെ വോ​യി​സ് ക്ലി​പ്പു​ക​ൾ അ​ട​ക്കം സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.ഇ​തുസം​ബ​ന്ധി​ച്ച് നി​ര​വ​ധി ത​വ​ണ ഉ​ളി​ക്ക​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *