Your Image Description Your Image Description

കഞ്ചാവ് കേസിൽ അറസ്റ്റിലായ റാപ്പർ വേടന് പിന്തുണയുമായി യാക്കോബായ സഭ നിരണം ഭദ്രാസനത്തിന്റെ മുൻ മെത്രാപ്പൊലീത്ത , ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്ന ഗീവർഗീസ് മാർ കൂറിലോസ് രംഗത്തെത്തി .

അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് പിന്തുണ അറിയിച്ചത്. മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും അവയുടെ ശരീരഭാഗങ്ങൾക്കുപോലും ജാതിയുള്ള നാട് എന്ന് കുറിച്ചാണ് പിന്തുണ അറിയിച്ചിരിക്കുന്നത് .

വേടന്റെ ‘കറുപ്പിന്റെ’ രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരെയും എന്റെ നിലപാട്. വേടന്റെ ‘വെളുത്ത ദൈവങ്ങൾക്കെതിരെയുള്ള’ കലാവിപ്ലവം തുടരട്ടെയെന്നും അദ്ദേഹം കുറിച്ചു. ആ കുറിപ്പ് വായിച്ചപ്പോൾ എനിക്ക് തോനിയ സംശയം ഈ മെത്രാനും ഇതൊക്കെ ഉപയോഗിക്കുന്നുണ്ടോയെന്നാണ്.

ഇദ്ദേഹത്തിന്റെ ചെയ്തികളും ഓന്തിനെപ്പോലെയുള്ള നിലപാട് മാറ്റവുമൊക്കെ കൂട്ടിച്ചേർത്ത് വായിക്കുമ്പോൾ അങ്ങനെയൊക്കെ തോന്നിപ്പോകുന്നു . ഈ സംശയം ഞാൻ മാത്രമല്ല , എന്റെ ചില സുഹൃത്തുക്കളും തമാശയായി പറയുന്നത് കേട്ടു .

കാരണം ഈ മെത്രാൻ എന്തുകൊണ്ടാണ് വേടനെ പിന്തുണച്ചത് , വേടൻ ചെയ്ത തെറ്റിന്റെ ഗൗരവം മെത്രാച്ചന് മനസ്സിലായില്ലേ ? യുവ തലമുറയെ നശിപ്പിക്കുന്ന കഞ്ചാവും ലഹരിമരുന്നുകളും ഉപയോഗിക്കുന്നത് നല്ലതാണെന്നാണോ മെത്രാൻ പറഞ്ഞുവരുന്നത് .

നാളെ ഒരു കൂട്ടക്കൊലപാതകം ചെയ്തിട്ടുവരുന്ന ഒരു കൊലപാതകിയെ ഇദ്ദേഹം പിന്തുണച്ചു രംഗത്ത് വന്നാൽ പോലും അത്ഭുതപ്പെടേണ്ടതില്ല . ആ കൊലപാതകി ചെയ്തത് ധീര പ്രവർത്തിയാണെന്ന് വേണ്ടിവന്നാൽ ഈ മെത്രാൻ പറയും .

ഈ മെത്രാന്റെ മാനസിക നില ഒന്ന് പരിശോധിക്കുന്നത് നല്ലതാ , ഒന്നുകിൽ യാക്കോബായക്കാർ കൊണ്ടുപോയി വിദഗ്ധ ചികിത്സ കൊടുക്കണം , ഇല്ലെങ്കിൽ കുടുംബക്കാർ കൊണ്ടുപോയി ചികില്സിക്കുക , ഇപ്പോഴാണെങ്കിൽ നടത്തിക്കൊണ്ട് പോകാം , കുറേക്കഴിഞ്ഞാൽ പിടിച്ചുകെട്ടിക്കൊണ്ട് പോകേണ്ടി വരും .

ഇദ്ദേഹത്തിന് എന്തോ സാരമായ കുഴപ്പമുണ്ട് , ഇല്ലെങ്കിൽ ഇങ്ങനെയൊക്കെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമോ ? സ്ഥാന ത്യാഗം ചെയ്തപ്പോഴേ പലരും സംശയങ്ങൾ പങ്കുവച്ചിരുന്നു , ഇപ്പോൾ പൂർത്തിയായി .

ഇല്ലെങ്കിൽ പിന്നെ സാമൂഹ്യ ദ്രോഹികളെ പിന്തുണച്ചു രംഗത്ത് വരുമോ ? ഇദ്ദേഹത്തെ പോലീസ് ഒന്ന് പരിശോധിക്കണം , ഇദ്ദേഹവും ലഹരിക്കടിമയാണോയെന്ന് സംശയമുണ്ടെന്ന് പലരും ഇത് സോഷ്യൽ മീഡിയയിൽ കണ്ടപ്പോൾ പങ്കുവച്ചു .

ഇദ്ദേഹത്തിന്റെ ആശ്രമവും പരിസരവുമൊക്കെ നിരീക്ഷിക്കണം , ലഹരി മാഫിയായുടെ പിടിയിലാണോയെന്ന് പരിശോധിക്കണം ,എന്തെങ്കിലും കിട്ടാതിരിക്കില്ല . സ്വയബോധം നഷ്ടപ്പെട്ടോയെന്നും കൂടി പരിശോധിക്കാൻ മറക്കല്ലേ .

Leave a Reply

Your email address will not be published. Required fields are marked *