Your Image Description Your Image Description

നിലമ്പൂർ എംഎൽഎ പി.വി. അൻവർ കോൺഗ്രസിൽ ചേരാൻ നീക്കം നടത്തുന്നു . ഡൽഹി കേന്ദ്രീകരിച്ച് ആണ് ചർച്ച; കെ.സി.വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി .നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നേ തന്റെ പഴയ പാർട്ടിയിലെത്താനാണ് അൻവർ ശ്രമിക്കുന്നത്. കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ പിന്തുണയോടെയാണ് അൻവർ ഈ നീക്കം നടത്തുന്നത് .

ഡൽഹിയിൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായി അൻവർ ചർച്ച നടത്തി. കെ.സി. വേണുഗോപാലുമായി അൻവർ കൂടിക്കാഴ്ച നടത്തിയെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മലപ്പുറത്തെ മുതിർന്ന കോൺഗ്രസ് നേതാവ് ഒരു മാധ്യമത്തോട് വെളിപ്പെടുത്തി .

അതേസമയം, അൻവറിന്റെ കോൺഗ്രസിലേക്കുള്ള വരവിനെ എതിർക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും മറ്റു ചില നേതാക്കളുടെയും നിലപാട് നിര്‍ണായകമാകും. അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്നതിനോട് നേരത്തെ ലീഗ് നേതൃത്വം അനുകൂല സമീപനമല്ല സ്വീകരിച്ചിരുന്നത്.

എന്നാല്‍ ലീഗ് മയപ്പെടുമെന്നാണ് അൻവറിന്റെ വരവിനെ സ്വാഗതം ചെയ്യുന്ന കോൺഗ്രസ് നേതാക്കൾ കരുതുന്നത്. കെ. സുധാകരനുമായി അൻവർ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിഎംകെ തള്ളിയതോടെ അൻവർ തൃണമൂൽ കോൺഗ്രസുമായും സമാജ് വാദി പാർട്ടിയുമായും ചർച്ച നടത്തിയിരുന്നു.

ഉപതിരഞ്ഞെടുപ്പിൽ ചേലക്കരയിൽ സ്ഥാനാർഥിയെ നിർത്തിയ അൻവർ പാലക്കാടും വയനാടും യുഡിഎഫിനെ പിന്തുണയ്ക്കുകയായിരുന്നു. ഇപ്പോൾ തൃണമൂൽ കോൺഗ്രസ്സിനെ മുന്നണിയിൽ എടുക്കില്ലെന്ന മനസ്സിലായതോടെയാണ് അൻവർ കളം മാറ്റി പിടിക്കുന്നത് .

രാഹുൽ ഗാന്ധിയെ ആക്ഷേപിച്ചതിന് നേരത്തെ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. പക്ഷെ അൻവറിനെ എതിർക്കുന്ന മലപ്പുറം ജില്ലയിലെ തന്നെ ഒരു വിഭാഗം കോൺഗ്രസ്സുകാരുണ്ട് . അവർ അൻവറിനെ എടുക്കുകയാണെങ്കിൽ പാർട്ടിവിടുമെന്ന് മുന്നറിയിപ്പ് നൽകി .

അതിൽ ആര്യാടൻ ഷൗക്കത്ത് ഉൾപ്പെടെയുണ്ടെന്നാ കേൾക്കുന്നത് , അൻവറിന്റെ ഉദ്ദേശം പാർട്ടിയിൽ ചേർന്നുകൊണ്ട് വീണ്ടും നിലമ്പൂരിൽ മത്സരിക്കാമെന്നാണ് . അങ്ങനെ വരുകയാണെങ്കിൽ ആര്യാടൻ ഷൗക്കത്ത് ഇടതുമുന്നണി സ്ഥാനാർത്ഥിയാകും .

ഷൗക്കത്ത് ഉൾപ്പെടെ തിരിഞ്ഞു നിൽക്കുന്നതിനാൽ അൻവറിന്റെ പാർട്ടി പ്രവേശനം അത്ര ഈസിയായി നടക്കില്ലന്നാണ് ലഭിക്കുന്ന വിവരം .

Leave a Reply

Your email address will not be published. Required fields are marked *