Your Image Description Your Image Description

ദുബൈ: ദുബായ് – ഷാർജ റൂട്ടിൽ പുതിയ ഇന്റർസിറ്റി ബസ് സർവീസ് ആരംഭിക്കാൻ പോകുന്നു. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ആണ് ഇത് സംബന്ധിച്ച വിവരം പങ്കുവെച്ചത്. മെയ് 2 മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്.

ദുബായിലെ സ്റ്റേഡിയം ബസ് സ്റ്റേഷനും ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനും തമ്മിൽ ബന്ധിപ്പിക്കുന്നതായിരിക്കും പുതിയ ഇ-308 ബസ് സർവീസ്. 12 ദിർഹമാണ് ടിക്കറ്റ് നിരക്ക്. മെയ് 2 മുതൽ ചില ബസ് റൂട്ടുകളിൽ മാറ്റം വരുമെന്നും ആർടിഎ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *