Your Image Description Your Image Description

അബുദാബിയിൽ 34-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കമായി.യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ “അറിവ് നമ്മുടെ സമൂഹത്തെ പ്രകാശിപ്പിക്കുന്നു” എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ അറബ്, രാജ്യാന്തര എഴുത്തുകാർ പങ്കെടുക്കുന്നു. ഇന്ത്യയിൽ നിന്നടക്കമുള്ള പ്രസാധകർ അവരുടെ ഏറ്റവും പുതിയ പുസ്തകങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്.

ആഗോളതലത്തിൽ സാംസ്കാരികവും ബൗദ്ധികവുമായ കൈമാറ്റം പ്രോത്സാഹിപ്പിക്കുക, അറബിക് ഭാഷാ, സംസ്കാരം, പൈതൃകം എന്നിവയുടെ സംരക്ഷണത്തിന് സംഭാവന നൽകുക, വൈവിധ്യമാർന്ന ലോക സംസ്കാരങ്ങളെയും നാഗരികതകളെയും കുറിച്ചുള്ള ധാരണ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ വർഷത്തെ മേള ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *