Your Image Description Your Image Description
തിരൂർ: പഹൽഗാം സംഭവത്തിൻ്റെ മറവിൽ മുസ്‌ലിം സമൂഹത്തിനെതിരെ പൊതുവിലും കശ്മിരീ ജനങ്ങൾക്കെതിരെ സവിശേഷമായും ഹിന്ദുത്വ ഭീകരർ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾ തടയാൻ സർക്കാർ തയാറാവണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്. തിരൂരിൽ നടന്ന സംസ്ഥാന മുറബ്ബി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് മുസ്‌ലിങ്ങൾ വ്യാപകമായി അക്രമിക്കപ്പെടുന്ന സാഹചര്യമുണ്ട്. ആഗ്രയിൽ മുസ്‌ലിം യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവവും ഭീകരരുടെ വീടെന്നാരോപിച്ച് കശ്മീരിൽ വീടുകൾ തകർത്ത സംഭവവും ഉൾപ്പടെ നിരവധി സംഭവങ്ങൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറുകയാണ്. ഹിന്ദുത്വ ഭീകരരുടെ അഴിഞ്ഞാട്ടം രാജ്യത്തിൻ്റെ ക്രമസമാധാന നില അപകടത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സെഷനുകളിലായി സംസ്ഥാന ജനറൽ സെക്രട്ടറി ടി ഇസ്മാഈൽ, ഷമീൽ സജ്ജാദ്,  ബിനാസ് ടി.എ, ഷബീർ കൊടുവള്ളി, അജ്മൽ കെ.പി, സി.ടി സുഹൈബ്, ഷാഹിൻ സി.എസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *