Your Image Description Your Image Description

പത്തനംതിട്ട : പത്തനംതിട്ട നന്നുവക്കാട് വാൻ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മലയാറ്റൂർ പള്ളിയിൽ നിന്ന് മടങ്ങി വരികയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് പുലർച്ചെ 4.45 നാണ് അപകടമുണ്ടായത്.കാർ യാത്രികരായ കുമ്പഴ സ്വദേശി റോബിൻ റെജി, വെട്ടൂർ സ്വദേശി ദാവൂദ് കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. അഗ്നിശമന സേനയെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *