Your Image Description Your Image Description

കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ട് കോൺഗ്രസിനുള്ളിൽ നിന്ന് ഭിന്നിച്ച് മറ്റൊരു സംഘടന രൂപീകരിക്കപ്പെട്ടിരിക്കുന്നു. കോൺഗ്രസിനെ നേതൃത്വത്തെ വെല്ലുവിളിച്ച് കല്യാശേരിയിലാണ് സമാന്തര സംഘടന രൂപീകരിച്ചത് നേതൃത്വവുമായി സഹകരിക്കില്ലെന്ന് ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർ തീർത്തു പറഞ്ഞതോടെയാണ് സംഘടന രൂപീകരിച്ചത്. മാടായി കോളേജ് നിയമന വിവാദത്തിൽ നടപടി ഒന്നും കൈക്കൊള്ളാത്തതിൽ പ്രതിഷേധിച്ച് കൊണ്ടാണ് ഇത്തരത്തിൽ പുതിയൊരു സംഘടന രൂപീകരിക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം തീരുമാനിച്ചത്. കോൺഗ്രസിനുള്ളിൽ തുടരെത്തുടരെ തമ്മിൽ തല്ലും വിഭാഗീയതയും രൂക്ഷമാവുകയാണ് കോൺഗ്രസിന്റെ തലപ്പത്ത് തന്നെ ഇത്തരം തമ്മിൽതല്ല് രൂക്ഷമായി കൊണ്ടിരിക്കുമ്പോൾ പിന്നെ ചെറിയ വിഭാഗങ്ങളിലേക്ക് ഇത് പടരുന്നതിൽ ആശങ്ക ഇല്ല. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ ഇത്തരം പ്രശ്നങ്ങൾ ഒക്കെ എത്രകണ്ട് കോൺഗ്രസിനെ ബാധിക്കും എന്നത് വലിയൊരു പ്രശ്നമായി നിലനിൽക്കുകയാണ്. മഹാത്മാ സേവാഗ്രാം എന്ന പേരിലാണ് സംഘടന രൂപീകരിച്ചത് ഭീകരവാദ വിരുദ്ധ പ്രവർത്തനവും സംഘടന നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. നേരത്തെ തന്നെ മാടായി കോളേജ് നിയമന വിവാദവുമായി ബന്ധപ്പെട്ടുകൊണ്ട് കോൺഗ്രസിനെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ രംഗത്ത് വന്നിരുന്നു എന്നാൽ കോൺഗ്രസ് നേതൃത്വം ഇത് കണ്ടഭാവം നടിച്ചില്ല. അതിനെ തുടർന്നാണ് നേരത്തെ ഉണ്ടായിരുന്നതും നിർജീവാവസ്ഥയിൽ കഴിഞ്ഞിരുന്നതുമായ മഹാത്മാ സേവാഗ്രാമെന്ന സംഘടന എടുത്തുകൊണ്ട് കോൺഗ്രസ് പ്രവർത്തകർ എല്ലാം അതിലേക്ക് ചേർന്നത്.നേരത്തെ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള മാടായി സഹകരണ കോളേജിലെ നിയമന വിവാദത്തില്‍ അഞ്ച് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു . കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ഭരണസമിതിക്ക് വീഴ്ച പറ്റിയെന്ന് കണ്ണൂര്‍ ഡി.സി.സി.ആൻ തുറന്നു സമ്മതിച്ചിരുന്നു . ഡി.വൈഎഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് നിയമനം നല്‍കാനുള്ള നീക്കം നടത്തുന്നതായി ആരോപിച്ച് പോലും കോളേജ് ചെയര്‍മാന്‍ എം.കെ.രാഘവന്‍ എം.പിക്കുനേരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു.പ്രശ്‌നം വഷളായതോടെ കണ്ണൂര്‍ ഡി.സി.സി നേതൃത്വം ചര്‍ച്ച നടത്തി. മാടായി കോളേജില്‍ നിയമനവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെക്കാന്‍ ചെയര്‍മാനോട് ആവശ്യപ്പെട്ടു. പ്രതിഷേധവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള നടപടി പിന്‍വലിക്കാനും യോഗം തീരുമാനിച്ചു. എന്നാൽ പിന്നീട് ഈ വിഷയത്തിൽ യാതൊരു വിധ നടപടിയും തുടർ ചർച്ചകളും കോൺഗ്രസ് നേതൃത്വത്തിന്റെ ഭഗത് നിന്ന് ഉണ്ടായില്ല .തുടന്ന് ഇതെചൊല്ലലി കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമായി. കണ്ണൂർ ഡിസിസി നേതൃത്വത്തോട് ഇടഞ്ഞ എം.കെ രാഘവൻ എംപി , തനിക്കെതിരായ പടയൊരുക്കത്തിന് പിന്നിൽ കെ. സുധാകരനെന്നാണ് പറയാതെ പറഞ്ഞത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു . നിയമനത്തിൽ രാഘവന് തെറ്റ് പറ്റിയെന്ന നിലപാടിലുറച്ച് ഡിസിസി നേതൃത്വം എന്നതും കൂടുതൽ പ്രതിക്ഷേധങ്ങൾക്ക് കാരണമായി . ജില്ലയിൽ കൂടുതൽ രാജിക്കും പ്രതിഷേധങ്ങൾക്കും സാധ്യതയുണ്ട് എന്ന് അന്ന് തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു .തുടർന്ന് നിയമന വിവാദത്തെ ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങൾ അണികളിൽ നിന്ന് നേതൃത്വത്തിലേക്ക് പടർന്നു . നിയമനങ്ങളിൽ എം കെ രാഘവന് വീഴ്ച പറ്റിയെന്ന നിലപാടിൽ കണ്ണൂർ ഡിസിസി നേതൃത്വം ഉറച്ചു നിൽക്കുമ്പോൾ തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പ്രാദേശിക പ്രതിഷേധങ്ങളെ കണ്ടില്ലന്ന് നടിക്കാനാവില്ല എന്നും .അതുകൊണ്ട് തന്നെ 5 ഭരണ സമിതി അംഗങ്ങൾക്കെതിരായ അച്ചടക്ക നടപടിയിൽ നിന്ന് പിന്നോട്ടില്ലന്നതാണ് ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ്ജ് അന്ന് ശക്തമായ നിലപാട് സ്വീകരിച്ചു .എന്നാൽ തനിക്കെതിരായ പ്രതിഷേധങ്ങൾക്ക് പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടന്നായിരുന്നു രാഘവന്‍റെ വിശ്വാസം.ഇതിൽ തുടർ നടപടികള ദ്രുത ഗതിയിൽ നടക്കാതിരുന്നതെയാണ് ഇപ്പോഴത്തെ കൂട്ട പിന്മാറ്റത്തിന് കാരണം

Leave a Reply

Your email address will not be published. Required fields are marked *