Your Image Description Your Image Description

മുംബൈ: വിയറ്റ്നാമിലെ സ്മാർട്ട്‌ഫോൺ ഉത്പാദനത്തിൽ ഒരുഭാഗം ഇന്ത്യയിലേക്ക് മാറ്റാൻ പദ്ധതിയിട്ട് ദക്ഷിണ കൊറിയൻ ഇലക്‌ട്രോണിക്സ് കമ്പനിയായ സാംസങ്. ഇതോടൊപ്പം കേന്ദ്രസർക്കാരിന്റെ ഉത്പാദന അനുബന്ധ ഇളവ് (പിഎൽഐ സ്കീം) പദ്ധതിയിൽ ഒരു വർഷത്തെ ഇളവ് ലഭിക്കുന്നതിനുള്ള സാധ്യതകൾ തേടുകയാണ് കമ്പനി.

2021-22 സാമ്പത്തിക വർഷമാണ് സാംസങ് മൊബൈൽഫോൺ ഉത്പാദനത്തിലുള്ള കേന്ദ്രത്തിന്റെ പിഎൽഐ സ്കീമിന്റെ ഭാഗമായത്. രണ്ടാംവർഷം ലക്ഷ്യംനേടാൻ കഴിയാതിരുന്നതിനാൽ കമ്പനിക്ക് സ്കീം പ്രകാരം ഇളവ് ലഭിച്ചിരുന്നില്ല. നാലുവർഷം കൊണ്ട് ഏകദേശം 3,200 കോടി രൂപയുടെ ഇളവുകളാണ് കമ്പനിക്ക്‌ ലഭിച്ചതെന്നാണ് കണക്കുകൾ പറയുന്നത്. കമ്പനിയുടെ പിഎൽഐ സ്കീമിന്റെ കാലാവധി 2025 മാർച്ചിൽ അവസാനിച്ചിരുന്നു.

അതേസമയം അമേരിക്കയുടെ പകരച്ചുങ്ക പ്രഖ്യാപനമാണ് വിയറ്റ്നാമിന് പുറമേ ഉത്പാദനം വിപുലപ്പെടുത്താൻ സാംസങ്ങിനെ പ്രേരിപ്പിക്കുന്നത്. ഇന്ത്യയെ അപേക്ഷിച്ച് വിയറ്റ്നാമിന് കൂടിയ തീരുവയാണ് അമേരിക്ക പ്രഖ്യാപിച്ചത്. നിലവിൽ വിയറ്റ്നാമിൽ നിന്നാണ് സാംസങ് അമേരിക്കയിലേക്കുള്ള ഫോണുകളിലധികവും ലഭ്യമാക്കുന്നത്. പുതിയ തീരുവയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതി ഉയർത്താനാണ് നീക്കം. നിലവിൽ സാംസങ് ഇന്ത്യയിൽ വർഷം 4.5 കോടി സ്മാർട്ട്‌ഫോണുകളാണ് ഉത്പാദിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *