Your Image Description Your Image Description

മ​ക്ക: ഹജ്ജിനോടനുബന്ധിച്ച് ​മ​ക്ക​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ താ​മ​സ​ത്തി​ന്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി മന്ത്രാലയം. ഹ​ജ്ജ് ഇ​ത​ര വി​സ​ക്കാ​ർ​ക്ക്​ ഏ​പ്രി​ൽ 29 മു​ത​ൽ താ​മ​സ സൗ​ക​ര്യം ന​ൽ​ക​രു​തെ​ന്ന്​ ഹോ​ട്ട​ലു​ക​ൾ​ക്ക്​ ടൂ​റി​സം മ​ന്ത്രാ​ല​യം​ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. മു​ഴു​വ​ൻ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം സർവീസ് ഓഫീ​സു​ക​ൾ​ക്കും ടൂ​റി​സ്​​റ്റ്​ താ​മ​സ​കേ​ന്ദ്ര​.ങ്ങ​ൾ​ക്കു​മാ​ണ്​ നി​ർ​ദേ​ശം.

സു​ര​ക്ഷി​ത​വും വി​ജ​യ​ക​ര​വു​മാ​യ ഹ​ജ്ജ് സീ​സ​ൺ ഉ​റ​പ്പാ​ക്കണം. സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​​ന്‍റെ​യും സം​യോ​ജ​ന​ത്തി​ന്‍റെ​യും ച​ട്ട​ക്കൂ​ടി​നു​ള്ളി​ലാ​ണ്​ ഈ ​നി​ർ​ദേ​ശം. മ​ക്ക​യി​ലെ ഹോ​സ്പി​റ്റാ​ലി​റ്റി സേ​വ​ന ദാ​താ​ക്ക​ൾ ഹ​ജ്ജ് സീ​സ​ണി​ലെ അം​ഗീ​കൃ​ത ച​ട്ട​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യി പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കേ​ണ്ട​തി​​ന്‍റെ പ്രാ​ധാ​ന്യ​വും മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

ഹ​ജ്ജ് സീ​സ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി ചെ​യ്യു​ന്ന​വ​ർ, ഹ​ജ്ജ് വി​സ​യു​ള്ള​വ​ർ, പ്ര​ദേ​ശ​വാ​സി​ക​ൾ തു​ട​ങ്ങി​യ മ​ക്ക ന​ഗ​ര​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ പെ​ർ​മി​റ്റു​ള്ള​വ​ർ ഒ​ഴി​കെ ഏ​തൊ​രാ​ളും ഏ​പ്രി​ൽ 29 മു​ത​ൽ മ​ക്ക​യി​ൽ ഹോ​ട്ട​ൽ റി​സ​ർ​വേ​ഷ​നോ താ​മ​സ ന​ട​പ​ടി​ക്ര​മ​ങ്ങ​ളോ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ​ നി​ന്ന് വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം​ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​നി​യ​ന്ത്ര​ണം ഹ​ജ്ജ് സീ​സ​ൺ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം നിയമ ലംഘകർക്കെതിരെ ശി​ക്ഷ​ ലഭിക്കുമെന്നും ടൂ​റി​സം മ​ന്ത്രാ​ല​യം വ്യക്തമാക്കി. തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ സം​ര​ക്ഷി​ക്കു​ന്ന​തി​നും ശാ​ന്ത​ത​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ൽ ആ​ചാ​ര​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തും ല​ക്ഷ്യ​മി​ട്ടാണ് ഈ ​നി​ർ​ദേ​ശം.

Leave a Reply

Your email address will not be published. Required fields are marked *