Your Image Description Your Image Description

എയർ ടാക്സിയിൽ പറപറക്കാൻ മാസങ്ങൾ ശേഷിക്കെ ഹൈബ്രിഡ് ഹെലിപോർട്ടുകൾക്ക് അംഗീകാരം നൽകി യുഎഇ. സായിദ് പോർട്ടിൽ അബുദാബി ക്രൂസ് ടെർമിനലിലെ ഹെലിപോർട്ടുകൾക്കാണ് അനുമതി ലഭിച്ചതെന്ന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അറിയിച്ചു. 2026ൽ എയർടാക്സി സർവീസ് തുടങ്ങുന്നതിനു മുന്നോടിയായാണ് ഹെലിപോർട്ടുകൾക്ക് അംഗീകാരം നൽകിയത്.

യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷന്റെ മിഡ്നൈറ്റ് ഫ്ലയിങ് ടാക്സി പോലുള്ള പരമ്പരാഗത ഹെലികോപ്റ്ററുകളും ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ്, ലാൻഡിങ് (ഇവിടിഒഎൽ) വിമാനങ്ങൾക്കും സർവീസ് നടത്താൻ യോജ്യമായതാണ് ഹെലിപോർട്ട്. എഡി പോർട്സ് ഗ്രൂപ്പ്, ഫാൽക്കൺ ഏവിയേഷൻ സർവീസസ്, ആർച്ചർ ഏവിയേഷൻ എന്നിവ സംയുക്തമായാണ് ഹെലിപോർട്ട് വികസിപ്പിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *