Your Image Description Your Image Description

വാഷിങ്ടണ്‍: 26 പേരുടെ മരണത്തിന് ഇടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളെ വേട്ടയാടി തകര്‍ക്കുന്നതില്‍ ഇന്ത്യയ്ക്ക് അമേരിക്കയുടെ പിന്തുണയുണ്ടാകുമെന്ന് യുഎസ് രഹസ്യാന്വേഷണവിഭാഗം ഡയറക്ടര്‍ തുള്‍സി ഗാബാര്‍ഡ്. പഹല്‍ഗാം ഭീകരാക്രണത്തിന്റെ ഉത്തരവാദികളെ ഉറപ്പായും നിയമത്തിനുമുന്നിലെത്തിക്കണ്ടേതുണ്ടെന്നും തുള്‍സി പറഞ്ഞു.

എക്സിലൂടെയാണ് ഗാബാര്‍ഡിന്റെ പ്രതികരണം. പഹല്‍ഗാമില്‍ ഹിന്ദുക്കളെ ലക്ഷ്യമിടുകയും 26 പേരെ കൊലപ്പെടുത്തുകയും ചെയ്ത ഇസ്ലാമിക ഭീകരാക്രമണത്തില്‍ ഇന്ത്യയ്ക്കൊപ്പം അമേരിക്ക നിലകൊള്ളുന്നതായി അവര്‍ എക്സ് പോസ്റ്റില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *