Your Image Description Your Image Description

സൗദിയിലുടനീളമുളള ലുലു ഹൈപ്പർമാർക്കറ്റുകളിൽ വേൾഡ് ഫുഡ് ഫെസ്​റ്റിവൽ ഏപ്രിൽ 27 മുതൽ മെയ് 10 വരെ നടക്കും.അതുല്യവും അപൂർവവുമായ ഭക്ഷണ രുചിക്കൂട്ടുകൾ, ഭക്ഷണ വിഭവങ്ങളെ മുൻനിർത്തിയുള്ള ഇൻസ്​റ്റലേഷനുകൾ, വിനോദ, കലാസാംസ്കാരിക പരിപാടികൾ ഉള്‍പ്പെടെ 14 ദിവസം നീളുന്ന ഭക്ഷ്യമേളയുടെ ഭാഗമായി ചെങ്കടൽ തീരത്ത് ആഡംബര താമസമടക്കമുള്ള വമ്പൻ സമ്മാനപദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.

മേളയിലെ ആഘോഷങ്ങളുടെ ഭാഗമാകുന്ന ഭാഗ്യവാന്മാർക്കാണ്​ ലോകത്തെ ആഡംബര വിനോദ സഞ്ചാര കേന്ദ്രമായ ചെങ്കടൽ തീരത്തെ റിസോർട്ടിലുള്ള അവധിക്കാല താമസം. ലക്ഷങ്ങൾ വിലമതിക്കുന്ന ഈ സമ്മാനത്തിനുള്ള വിജയിയെ കണ്ടെത്തുന്നത് നറുക്കെടുപ്പിലൂടെയാണ്​. ഇതിന് പുറമെ അരക്കിലോ വരെ സ്വർണം ലഭിക്കുന്ന വേറെയും സമ്മാനപദ്ധതികളും ഇത്തവണ ഒരുക്കിയിട്ടുണ്ട്.

മേളയുടെ ഭാഗമായി ഓരോ ദിവസവും ഓരോ ബംബര്‍ ഭാഗ്യശാലിക്ക് ‘ഹാപ്പിനസ് മില്യണേറാ’കാം. ഇതിലൂടെ വിജയിക്ക് 10 ലക്ഷം ഹാപ്പിനസ് പോയിൻറുകൾ​ ഷോപ്പിങ്ങിനായി ലഭിക്കുമെന്നതാണ് പ്രത്യേകത. ഇക്കാലയളവില്‍ അഞ്ചിരട്ടി റിവാഡ് പോയിൻറുകള്‍, 10 ശതമാനം ക്യാഷ് ബാക്ക്, മറ്റ് ആകര്‍ഷകമായ സമ്മാനങ്ങള്‍ തുടങ്ങിയവയും ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്.

ലൈവ് കുക്കിങ്​ ഷോകളും വേറിട്ട രുചി പരിചയപ്പെടുത്തുന്ന സെഷനുകളും പാചകമത്സരങ്ങളും ഒരുക്കി ലോകത്തെ പ്രമുഖ സെലിബ്രിറ്റി ഷെഫുമാര്‍, ഇൻഫ്ലുവന്‍സര്‍മാര്‍ എന്നിവര്‍ മേളയിൽ അണിനിരക്കും. മേള നടക്കുന്ന എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സ്​റ്റോറുകളിലും പ്രമുഖ ഷെഫുമാര്‍ അവതരിപ്പിക്കുന്ന ഡെമോകളും ഇൻട്രാക്ടീവ് സെഷനുകളുമുണ്ടാകും. ഉപഭോക്താക്കള്‍ക്ക് സെഷനുകള്‍ കണ്ട് പഠിക്കാനും പങ്കെടുക്കാനും അവസരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *