Your Image Description Your Image Description

ആലപ്പുഴ: ​ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രധാന പ്രതി തസ്ലീമ സുൽത്താനയുടെ ഫോണിലെ ഡിലീറ്റഡ് ചാറ്റിൽ എന്തെന്ന് കണ്ടെത്താൻ എക്സൈസ് സംഘം. ഒരു നടനുമായുള്ള വാട്സാപ് ചാറ്റാണ് തസ്ലീമ ഡിലീറ്റ് ചെയ്തിരിക്കുന്നത്. ഇതു വീണ്ടെടുക്കാൻ കഴിഞ്ഞാൽ സിനിമ മേഖലയുമായി ലഹരി സംഘത്തിനുള്ള ബന്ധം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഈ ചാറ്റുകൾ വീണ്ടെടുക്കാനായി ഫോറൻസിക് സഹായം തേടിയിരിക്കുകയാണ് എക്സൈസ്.

രണ്ട് നടന്മാരുമായി ഇടപാടുണ്ടെന്ന് തസ്ലീമ സുൽത്താന എക്സൈസ് സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. തസ്‌ലിമ ഫോണിൽ മെസേജ് അയച്ചിരുന്നെന്നു നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലും പറഞ്ഞിരുന്നു. നടനുമായുള്ള വാട്സാപ് ചാറ്റ് തസ്ലീമ ഡിലീറ്റ് ചെയ്തെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇത് വീണ്ടെടുക്കാൻ അന്വേഷണ സംഘം ശ്രമം തുടങ്ങിയത്.

അതേസമയം, ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാനുള്ള എക്സൈസിന്റെ അപേക്ഷ ആലപ്പുഴ ജില്ലാ കോടതി ഇന്നു പരിഗണിക്കും. സിനിമ മേഖലയിലുള്ളവർക്ക് ലഹരി സംഘവുമായുള്ള ബന്ധം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രതികളിൽ നിന്നും ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഹൈബ്രിഡ് കഞ്ചാവ് കേസിലെ ഒന്നാം പ്രതി കണ്ണൂർ സ്വദേശി തസ്‌ലിമ സുൽത്താനയുമായി ബന്ധമുണ്ടെന്നു നടൻ ഷൈൻ ടോം ചാക്കോ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനിടെ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. മണ്ണഞ്ചേരി മല്ലംവെളി കെ.ഫിറോസ് (26), തസ്‌ലിമയുടെ ഭർത്താവ് സുൽത്താൻ അക്ബർ അലി (43) എന്നിവരാണു കേസിലെ രണ്ടും മൂന്നും പ്രതികൾ.

നടന്മാരായ ഷൈൻ ടോം ചാക്കോയുമായും ശ്രീനാഥ് ഭാസിയുമായും ഇടപാടുകളുണ്ടെന്നായിരുന്നു തസ്ലീമ എക്സൈസിന് മൊഴി നൽകിയത്. ഇതിനെ സാധൂകരിക്കുന്ന ഡിജിറ്റൽ തെളിവുകളും എക്സൈസ് സംഘത്തിന് ലഭിച്ചിരുന്നു. ഷൈൻ ടോം ചാക്കോ ഉൾപ്പടെ രണ്ട് നടന്മാരുമായി ബന്ധമുണ്ടെന്നും ഇവർക്കൊപ്പം ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് തസ്ലിമ എക്സൈസിന് മൊഴി നൽകിയത്.

തസ്ലിമയുടെ ഫോണിൽ നിന്ന് ഷൈൻ ടോം ചാക്കോയ്ക്ക് യുവതികളുടെ ഫോട്ടോ അയച്ചു നൽകിയതും ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. തസ്ലിമയ്ക്ക് പെൺവാണിഭ സംഘങ്ങളുമായി ബന്ധമുള്ളതിനാൽ യുവതികളുടെ ഫോട്ടോ അത്തരത്തിൽ അയച്ചു നൽകിയതാണോ എന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. കഴിഞ്ഞ ദിവസം ഷൈൻ ടോം ചാക്കോയെ പൊലീസ് ചോദ്യം ചെയ്തപ്പോഴും തസ്ലിമയുമായി നടനുള്ള ബന്ധം സംബന്ധിച്ച സൂചനകൾ ലഭിച്ചു എന്നാണ് റിപ്പോർട്ട്. തസ്ലീമയുമായി ലഹരി ഇടപാടുകളുണ്ടെന്ന് ഷൈൻ ടോം ചാക്കോ വെളിപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തസ്ലിമയെ നിരന്തരം വിളിക്കാറുണ്ടെന്നും ഷൈൻ ടോം ചാക്കോ മൊഴിനൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

തനിക്ക് ഉപയോഗിക്കാനുള്ള ലഹരിമരുന്ന് തസ്ലിമയിൽനിന്ന് വാങ്ങിയതായി ഷൈൻ ടോം ചാക്കോ പറഞ്ഞതായാണ് വിവരം. ലഹരി ഉപയോഗം കൂടിയപ്പോഴാണ് അച്ഛൻ ഇടപെട്ട് കൂത്താട്ടുകളത്തെ ഡീ-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ഏതാനും ദിവസങ്ങൾ മാത്രമേ ഇവിടെ ചികിത്സയിൽ കഴിഞ്ഞിട്ടുള്ളൂ. ഡീ-അഡിക്ഷൻ സെന്ററിൽനിന്ന് താൻ ചാടിപ്പോരുകയായിരുന്നുവെന്നും ഷൈൻ പോലീസിന് മൊഴി നൽകിയതായാണ് വിവരം.

ഈ മാസം ഒന്നാം തീയതിയാണ് ആലപ്പുഴയിലേക്ക് കൊണ്ടുവന്ന രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് എക്സൈസ് പിടികൂടിയത്. കേസിൽ കണ്ണൂർ സ്വദേശി ക്രിസ്റ്റീന എന്ന് വിളിപ്പേരുള്ള തസ്ലിമ സുൽത്താന ഇവരുടെ ഭർത്താവ് സുൽത്താൻ അക്ബർ അലി, മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. റിസോർട്ടിൽ ലഹരി ഇടപാടിന് എത്തിയപ്പോൾ തസ്ലിമയും ഫിറോസുമാണ് ആദ്യം എക്‌സൈസിന്റെ പിടിയിലായത്. ചോദ്യംചെയ്യലിൽ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി തുടങ്ങിയവർക്ക് ലഹരി എത്തിച്ചുനൽകാറുണ്ടെന്ന് തസ്ലിമ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, കേസിൽ നടന്മാരെ വിളിച്ച് ചോദ്യംചെയ്യാനുള്ള തെളിവുകൾ എക്‌സൈസിന് ലഭിച്ചിരുന്നില്ല. തസ്ലിമയുടെ വെളിപ്പെടുത്തലിന് പിന്നാലെ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും പിന്നീട് ഹർജി പിൻവലിച്ചിരുന്നു.

തസ്ലീമ സുൽത്താനയുടെ ഭർത്താവ് സുൽത്താൻ അക്ബർ അലിയെ എക്സൈസ് സംഘം പിടികൂടിയത് അതിസാ​​ഹസികമായിട്ടായിരുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. കൊടുംക്രിമനലുകൾ കഴിയുന്ന ​തമിഴ് ​ഗ്രാമത്തിലായിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. തസ്ലീമ സുൽത്താനയെ എക്സൈസ് പിടികൂടിയതിന് പിന്നാലെ അക്ബർ അലി ആന്ധ്ര – തമിഴ് നാട് അതിർത്തി ​ഗ്രാമമായ എണ്ണൂരിലേക്കാണ് പോയത്. ക്രിമിനൽ സംഘങ്ങൾ വാഴുന്ന ഇവിടേക്ക് അന്വേഷണ സംഘത്തിന് എത്താനാകില്ല എന്നായിരുന്നു ഇയാളുടെ കണക്കുകൂട്ടൽ.

എന്നാൽ, ഇയാൾ എണ്ണൂരിലുണ്ടെന്ന് അന്വേഷണ സംഘത്തിന് ര​ഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് ആലപ്പുഴയിൽ നിന്നും ചെന്നൈയിലെത്തിയ എക്സൈസ് സംഘം ​ഗ്രാമത്തിൽ കടന്ന് സുൽത്താൻ അക്ബർ അലിയെ പിടികൂടാൻ പദ്ധതി തയ്യാറാക്കി. ഊരു മൂപ്പന്റെ സഹായത്തോടെയാണ് ഇയാളെ എക്സൈസ് കണ്ടെത്തിയത്. രാജ്യാന്തര ലഹരി മാഫിയയുമായി ബന്ധമുള്ളയാളാണ് അറസ്റ്റിലായ സുൽത്താൻ അക്ബർ അലി എന്നാണ് എക്സൈസ് സംഘം പറയുന്നത്.

സിനിമാ മേഖലയുമായി ബന്ധമുള്ളത് നേരത്തേ പിടിയിലായ സുൽത്താൻറെ ഭാര്യ തസ്ലീമക്ക് മാത്രമാണ്.തായ്‍ലാൻഡ്, മലേഷ്യ, സിംഗപ്പൂർ, ദുബായ് എന്നിവിടങ്ങളിലേക്ക് പതിവായി യാത്ര ചെയ്യുന്ന സുൽത്താൻ ആണ് ലഹരിക്കടത്തിലെ മുഖ്യ ഇടപാടുകാരൻ എന്ന് എക്സൈസ് പറയുന്നു. കഞ്ചാവ്, സ്വർണം, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ, എന്നിവ കടത്തുന്ന ആളാണ് സുൽത്താനെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ് വിനോദ് കുമാർ പറഞ്ഞു.

സിനിമാതാരങ്ങളുമായുള്ള ബന്ധം തസ്ലീമയ്ക്ക് മാത്രമാണെന്നും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം മാത്രമേ താരങ്ങൾ ക്ക് നോട്ടീസ് അയക്കൂ എന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ് വിനോദ് കുമാർ വ്യക്തമാക്കി. കേസിലെ മൂന്നാം പ്രതിയാണ് സുൽത്താൻ അക്ബർ അലി.

രണ്ട് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്‌ലീമ സുൽത്താനയ്‌ക്കെതിരെ ഉയരുന്നത് ​ഗുരുതര ആരോപണങ്ങളാണ്. സിനിമാ താരങ്ങൾക്ക് പെൺകുട്ടികളെ എത്തിച്ച് കൊടുക്കുന്ന ഇടനിലക്കാരിയായും യുവതി പ്രവർത്തിച്ചിരുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പെൺവാണിഭത്തിന് താരത്തിന് ഇടനിലക്കാരിയായി തസ്ലീമ പ്രവർത്തിച്ചിരുന്നു എന്ന് നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിനിമാ താരങ്ങൾക്ക് ഇവർ പെൺകുട്ടികളെ എത്തിച്ചുകൊടുത്തിരുന്നു എന്ന വിവരങ്ങളും പുറത്തുവരുന്നത്.

ലഹരിക്ക് പുറമെ തസ്ലീമ പെൺകുട്ടികളെ ഇടപാടുകാർക്ക് എത്തിച്ചു നൽകിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. മോഡലായ യുവതിയുടെ ചിത്രം ഇവർ പ്രമുഖ താരത്തിന് അയച്ച് കൊടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മോഡലിനെ എത്തിക്കാൻ 25,000 രൂപയാണത്രെ തസ്ലീമ ഇട്ടിരുന്ന വില. 25,000 രൂപ നൽകണമെന്ന് പ്രമുഖ താരത്തോട് ആവശ്യപ്പെടുന്ന ചാറ്റും പൊലീസിന് ലഭിച്ചിട്ടുണ്ട്. പെൺവാണിഭത്തിന് താരത്തിന് ഇടനിലക്കാരിയായി ഇതിന് മുൻപും തസ്‌ലിമ പ്രവർത്തിച്ചിട്ടുണ്ട്.

ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് തായ്‌ലൻഡിൽ നിന്നാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ എക്‌സൈസിന്റെ ഇന്റലിജൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നും വിമാനത്താവളങ്ങളിലെ സുരക്ഷാപരിശോധനകൾ മറികടന്ന് എങ്ങനെയാണ് കേരളത്തിലേക്ക് എത്തിച്ചു എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. ലഹരി മാഫിയ വിദേശത്തേക്ക് നടത്തിയ സാമ്പത്തിക ഇടപാടുകളും എക്സൈസിന്റെ ഇന്റലിജൻസ് വിഭാഗം അന്വേഷിക്കും. തസ്ലീമ സുൽത്താനയുടെ പക്കൽ നിന്നും പിടികൂടിയ കഞ്ചാവ് തായ്‌ലൻഡിൽ നിന്നും എത്തിച്ചതാണെന്ന് എക്സൈസിന്റെ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിരുന്നു.

തായ്‌ലൻഡ്,മലേഷ്യ എന്നിവിടങ്ങളിൽ വളർത്തുന്ന ഹൈബ്രിഡ് കഞ്ചാവ് വിതരണം ചെയ്യുന്ന അന്താരാഷ്ട്ര ലഹരി മാഫിയ സംഘങ്ങളിലേക്കാണ് അന്വേഷണം നീളുന്നത്. കഴിഞ്ഞ മാസം 15 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ബാങ്കോക്കിൽ നിന്നെത്തിയ രണ്ടു യുവതികളെ കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് പിടികൂടിയിരുന്നു. ജയ്പുർ സ്വദേശി മൻവി ചൗധരി, ഡൽഹി സ്വദേശി ചിബെറ്റ് സ്വാന്തി എന്നിവരാണു അന്നു പിടിയിലായത്. രാജ്യമെങ്ങും വ്യാപിപ്പിച്ചു കിടക്കുന്ന വിപുലമായ വിതരണ ശൃംഖല ഹൈബ്രിഡ് കഞ്ചാവ് സംഘത്തിനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് താ‌യ്‌ലൻഡിൽ നിന്ന് ബെംഗളൂരു വഴിയെത്തിച്ചതാണെന്നു പ്രതികളുടെ മൊഴിയിലുണ്ട്.

മൂന്നു കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് തസ്‌ലിമ സുൽത്താന (ക്രിസ്റ്റീന), സഹായി കെ.ഫിറോസ് ( 26) എന്നിവരെ എക്സൈസ് പിടികൂടിയത്. ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാർ തസ്‌ലിമ സുൽത്താന വാടകയ്ക്ക് എടുത്തത് വ്യാജ മേൽവിലാസത്തിലാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു. കർണാടകയിലെ ഉഡുപ്പി സ്വദേശിനിയുടെ പേരിലുള്ള ആധാർ കാർഡും ഡ്രൈവിങ് ലൈസൻസും നൽകിയാണ് എറണാകുളത്തെ സ്ഥാപനത്തിൽ നിന്നു കാർ വാടകയ്ക്ക് എടുത്തത്. തിരിച്ചറിയൽ കാർഡിന്റെ ഉടമയായ യുവതിയെ എക്സൈസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കു കേസുമായി ബന്ധമുണ്ടോ എന്നു പരിശോധിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഹൈ​ബ്രി​ഡ് ​ക​ഞ്ചാ​വു​മാ​യി​ ​പിടിയിലായ കണ്ണൂർ സ്വ​ദേശിനി തസ്ലിമ സുൽത്താന വമ്പൻ ലഹരിസംഘത്തിലെ കണ്ണിയെന്ന സൂചന ആദ്യമേ തന്നെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. തമിഴ്, മലയാളം സിനിമകളിൽ എക്സ്ട്രാ നടിയായി മുഖം കാണിച്ചിരുന്ന തസ്ലിമ സുൽത്താന സിനിമാ മേഖലയിലുള്ളവർക്കും വിനോദ സഞ്ചാര മേഖലയിലുള്ളവർക്കുമാണ് ലഹരിമരുന്ന് എത്തിച്ചുനൽകിയിരുന്നത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിക്ക് സിനിമാ മേഖലയിൽ ഉൾപ്പെടെ വൻതോക്കുകളുമായാണ് ബന്ധം.

​ത​മി​ഴ് ​സി​നി​മ​യി​ൽ​ ​എ​ക്സ്ട്രാ​ ​ന​ടി​യാ​യി സജീവമായ തസ്ലീമ മലയാളം സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. ഇംഗ്ലിഷ്, മലയാളം, തമിഴ് ഉൾപ്പെടെ എട്ടോളം ഭാഷകൾ വശമുള്ള യുവതി ​സ്ക്രി​പ്റ്റ് ​പ​രി​ഭാ​ഷ​ക​യു​മാ​യി​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.​ ​മ​ല​യാ​ള​ ​സി​നി​മാ​ക്കാ​രു​മാ​യി​ ​അ​ടു​ത്ത​തോ​ടെ​ ​കൊ​ച്ചി​യി​ലേ​ക്ക് ​ചു​വ​ടു​മാ​റ്റി.​ ​മൂ​ന്ന് ​മ​ല​യാ​ളം​ ​സി​നി​മ​ക​ളി​ലും​ ​മു​ഖം​ ​കാ​ണി​ച്ച തസ്ലീമ തൃ​ക്കാ​ക്ക​ര​ ​കേ​ന്ദ്രീ​ക​രി​ച്ച് ​മ​സാ​ജ് ​പാ​ർ​ല​ർ​ ​ന​ട​ത്തിയിരുന്നു. മയക്കു മരുന്ന് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ​ ​പ്ര​തി​യാ​യ​തോ​ടെ​ ​വീ​ണ്ടും​ ​ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ​ക​ളം​മാ​റ്റി.​ ​എ​ന്നാ​ൽ​ ​മം​ഗ​ലാ​പു​രം,​ ​കോ​ഴി​ക്കോ​ട്,​ ​കൊ​ച്ചി​ ​ന​ഗ​ര​ങ്ങ​ളി​ൽ​ ​ല​ഹ​രി​ ​ഇ​ട​പാ​ട് ​തു​ട​ർ​ന്നു.​ ​ആ​ല​പ്പു​ഴ​യി​ൽ​ ​പി​ടി​കൂ​ടി​യ​ ​ക​ഞ്ചാ​വ് ​മു​പ്പ​ത് ​ല​ക്ഷം​ ​രൂ​പ​യ്ക്ക് ​കോ​ഴി​ക്കോ​ട് ​സ്വ​ദേ​ശി​യാ​ണ് ​കൈ​മാ​റി​യ​ത്.​ ​

ര​ഹ​സ്യ​വി​വ​ര​ത്തെ​ ​തു​ട​ർ​ന്ന് ​ആ​ല​പ്പു​ഴ​ ​എ​ക്സൈ​സ് ​ഡെ​പ്യൂ​ട്ടി​ ​ക​മ്മി​ഷ​ണ​റു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഓ​മ​ന​പ്പു​ഴ​യി​ലെ​ ​റി​സോ​ർ​ട്ടി​ന് ​സ​മീ​പം​ ​ഇ​രു​വ​രും​ ​കാ​റി​ൽ​ ​വ​ന്നി​റ​ങ്ങി​യ​പ്പോ​ൾ​ ​തൊ​ണ്ടി​സ​ഹി​തം​ ​പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​ ​ഭ​ർ​ത്താ​വും​ ​ര​ണ്ട് ​കൊ​ച്ചു​കു​ട്ടി​ക​ളു​മാ​യി​ ​എ​റ​ണാ​കു​ള​ത്തെ​ത്തി​യ​ ​ത​സ്ലി​മ​ ​വാ​ട​ക​യ്ക്കെ​ടു​ത്ത​ ​കാ​റി​ൽ​ ​കു​ടും​ബ​സ​മേ​തം​ ​മ​ണ്ണ​ഞ്ചേ​രി​യി​ലെ​ത്തി.​ ​ഭ​ർ​ത്താ​വി​നെ​യും​ ​മ​ക്ക​ളെയും​ ​വ​ഴി​യി​ൽ​ ​ഇ​റ​ക്കി​യ​ശേ​ഷം​ ​ഫി​റോ​സി​നെ​ ​കൂ​ട്ടി​ ​രാ​ത്രി​ ​പ​ത്ത​ര​യോ​ടെ​യാ​ണ് ​റി​സോ​ർ​ട്ടി​ലെ​ത്തി​യ​ത്. ബാ​ഗി​ൽ​ ​മൂ​ന്ന് ​പൊ​തി​ക​ളി​ലാ​യി​ ​സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു​ ​ക​ഞ്ചാ​വ്.

ഹൈബ്രിഡ് കഞ്ചാവിന്റെ നാലു പൊതികളായിരുന്നു ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. മ​ണി​ക്കൂ​റു​ക​ളോ​ളം​ ​ഉ​ൻ​മാ​ദം​ ​കി​ട്ടു​ന്ന​ ​ക​നാ​ബി​ ​സി​ൻ​സി​ക്ക,​ ​ക​നാ​ബി​ ​സ​റ്റീ​വ​ ​ഇ​ന​ങ്ങ​ളാ​ണി​വ.​ ​മെഡിക്കൽ ആവശ്യത്തിനായി തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലാണ് ഇതു നിർമിക്കുന്നത്. ബെംഗളൂരു വഴിയാണ് ഇവർ ഇതുകൊണ്ടുവന്നത്. സാധാരണ കഞ്ചാവ് ഒരു ഗ്രാമിന് 500-1000 രൂപയാണെങ്കിൽ ഇത് ഒരു ഗ്രാമിന്റെ വില 10,000 രൂപ വരും.

ശ്രീ​നാ​ഥ് ​ഭാ​സി,​ ​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ​ ​ഉ​ൾ​പ്പെ​ടെ​ ​പ​ല​ർ​ക്കും​ ​ല​ഹ​രി​വ​സ്തു​ക്ക​ൾ​ ​കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്ന് ​ത​സ്ളീ​മ​ ​വെ​ളി​പ്പെ​ടു​ത്തിയിരുന്നു.​ ​ഇ​വ​രു​മാ​യു​ള്ള​ ​സാ​മ്പ​ത്തി​ക​ ​ഇ​ട​പാ​ടി​ന്റെ​ ​തെ​ളി​വു​ക​ളും​ ​ത​സ്ളീ​മ​യു​ടെ​ ​ഫോ​ണി​ൽ​ ​നി​ന്ന് ​ല​ഭി​ച്ചു. ചോദ്യം ചെയ്യലിൽ ഇവർ സിനിമാ മേഖലയിൽ പ്രധാനപ്പെട്ട ചിലരുമായി ലഹരിവിൽപന ഉള്ളതായി പറഞ്ഞിട്ടുണ്ട്. ഓൺലൈൻ വഴിയാണ് ഇടപാട്. ആലപ്പുഴയിൽ ടൂറിസം രംഗത്തെ ചിലർക്കു കൈമാറാനും ഉദ്ദേശിച്ചിരുന്നു. ഓൺലൈൻ വഴി ഇടപാടും പണം കൈമാറ്റവും നടത്തിയശേഷം പറയുന്ന സ്ഥലത്ത് കഞ്ചാവ് എത്തിക്കുന്നതാണു രീതി. നേരത്തേ, പറഞ്ഞുറപ്പിക്കുന്ന സ്ഥലത്ത് കഞ്ചാവ് എത്തിക്കാൻ സഹായിക്കുന്ന ചുമതലയാണ് ഫിറോസിന്റേത്. ഫിറോസ് ഇതിനു മുൻപും ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നു ചോദ്യംചെയ്യലിൽ പറഞ്ഞു. വൻ ഇടപാടുകളേ ഏൽക്കുകയുള്ളൂ. ഇയാൾക്കെതിരെ നിലവിൽ മറ്റ് കേസുകളില്ല

Leave a Reply

Your email address will not be published. Required fields are marked *