Your Image Description Your Image Description

കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ (ജംഇയ്യ) തട്ടിപ്പുനടത്തിയ പ്രവാസി കുറ്റവാളികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താൻ കുവൈത്ത്. കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ സാമ്പത്തികപരമായതോ ഭരണപരമായതോ ആയ നിയമലംഘനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള വിദേശികളെ നാടുകടത്തുന്നത് തടയുന്നതിനുള്ള യാത്രാ നിരോധനം പുറപ്പെടുവിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരുമായി, പ്രത്യേകിച്ച് പബ്ലിക് പ്രോസിക്യൂഷനുമായി ഏകോപനം നടന്നുവരികയാണെന്ന് സാമൂഹിക കാര്യ, കുടുംബ, ബാല്യകാല കാര്യ മന്ത്രി ഡോ. അംഥാൽ അൽ ഹുവൈല അറിയിച്ചു.

നിയമലംഘകർ പൂർണ്ണമായ നിയമനടപടികൾക്ക് വിധേയരാകുന്നുവെന്ന് ഈ നടപടി ഉറപ്പാക്കുന്നു. സഹകരണ സംഘങ്ങളുടെ കാര്യത്തിൽ നിരന്തരമായ മേൽനോട്ടം വഹിക്കുന്നുണ്ടെന്നും, പ്രത്യേകിച്ച് നിയമങ്ങളും ചട്ടങ്ങളും അവർ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *