Your Image Description Your Image Description

ദുബായിൽ വെള്ളപ്പൊക്കം തടയാൻ വിപുലമായ ഓവുചാൽ സംവിധാനം നിർമിക്കുന്നു. പദ്ധതിക്ക്​ ദുബൈ മുനിസിപ്പാലിറ്റി 143കോടി ദിർഹമിന്‍റെ കരാറാണ്​ നൽകിയിരിക്കുന്നത്​.

ഭാവിയിലേക്ക്​ ആവശ്യമായ തന്ത്രപ്രധാന പദ്ധതികൾ നടപ്പാക്കാനുള്ള യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്‍റെ നിർദേശമനുസരിച്ചാണ്​ പദ്ധതിക്ക്​ രൂപം നൽകിയത്​. സുസ്ഥിരവും കാലാവസ്ഥക്ക്​ അനുയോജ്യവുമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച്​ ലോകത്തെ ഏറ്റവും മികച്ച സംവിധാനങ്ങളുള്ള നഗരമാക്കി ദുബൈയെ മാറ്റുകയെന്ന കാഴ്ചപ്പാടിലൂന്നിയാണ്​ പദ്ധതി രൂപപ്പെടുത്തിയത്​.

Leave a Reply

Your email address will not be published. Required fields are marked *